കൽപറ്റ: പലകാര്യങ്ങളിലും ജില്ലയെ സർക്കാറുകൾ അവഗണിക്കുകയാണെന്ന ആശങ്കകൾക്ക് ഇനി അടിസ്ഥാനമില്ലെന്നും ഈ സർക്കാർ വയനാടിെൻറ വികസനകാര്യങ്ങൾക്ക് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികാഘോഷത്തിെൻറ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, പാർപ്പിടം, മാലിന്യനിർമാർജനം, സമ്പൂർണ വൈദ്യുതീകരണം, ആരോഗ്യം തുടങ്ങിയ മേഖലയിലെല്ലാം സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജില്ലയിലും കാര്യക്ഷമമായി നടപ്പാക്കിവരുകയാണ്. ഭൂമിശാസ്ത്രപരമായി പ്രത്യേകതകളാൽ അവഗണിക്കപെടുന്നുവെന്ന ആശങ്ക ഇവിടത്തുകാർക്കുണ്ട്. എന്നാൽ, ഈ സർക്കാറിന് വികസനകാര്യത്തിൽ രാഷ്ട്രീയമില്ല. വയനാട് അവഗണിക്കപ്പെടുന്നു എന്ന പരാതിക്ക് പരിഹാരം തേടിയുള്ള മാതൃകാപരമായ പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജിെൻറ റോഡ് നിർമാണം പുരോഗമിക്കുകയാണ്. ഇത് യഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ പ്രധാന്യത്തോടെ കാണും. ജില്ലയിലെ റോഡുകൾ നവീകരിക്കാൻ 300 കോടിയോളം രൂപ ആകെ ഇതുവരെ അനുവദിച്ചിട്ടുണ്ട്. മഴമാറുന്നതോടെ റോഡ് നവീകരണവും വേഗത്തിലാക്കും. മലയോര റോഡുകളുടെ നവീകരണം ആരംഭിച്ചുകഴിഞ്ഞു. ആദിവാസി പ്രശ്നങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകീകരണം ഉണ്ടാവണം. ജില്ലയിൽ 377 പട്ടയങ്ങൾ നൽകി. പട്ടയത്തിന് അർഹരായവരെ പരിഗണിക്കുകയും കൈയേറ്റങ്ങൾ തടയുന്നതിന് കർശന നടപടിയെടുക്കണമെന്നതുമാണ് സർക്കാർ നിലപാട്. ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കും. 15.73 കോടിയുടെ ടൂറിസം വികസന പദ്ധതികൾ നടപ്പാക്കും. റെയിൽവേയുടെ കാര്യത്തിലാണെങ്കിലും പോസിറ്റീവ് സമീപനമാണുള്ളത്. ഏതൊക്കെ റെയിൽവേ പദ്ധതികളാണ് സംസ്ഥാനത്തിന് അനുയോജ്യമെന്ന് കണ്ടെത്തി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് ബിനു ജോർജ് മോഡറേറ്ററായി. എ.ഡി.എം കെ. രാജു സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഒാഫിസർ ഖാദർ പാലാഴി സ്വാഗതവും അസിസ്റ്റൻറ് എഡിറ്റർ കെ.എസ്. സുമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.