കല്‍പറ്റ: ജനുവരി 27 വരെ ജില്ലയിലാകെ ത്രിതലപഞ്ചായത്തുകള്‍ പദ്ധതി തുകയുടെ 17.8 ശതമാനം തുക ചെലവഴിച്ചതായി യോഗത്തില്‍ ജില്ല പ്ളാനിങ് ഓഫിസര്‍ എന്‍. സോമസുന്ദരലാല്‍ ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു. 23 ഗ്രാമപഞ്ചായത്തുകളിലെ ശരാശരി ചെലവ് 21.99 ശതമാനമാണ്. നാല് ബ്ളോക്ക് പഞ്ചായത്തുകളില്‍ 5.58 ശതമാനം, മൂന്ന് മുന്‍സിപ്പാലിറ്റികള്‍-15.09 ശതമാനം, ജില്ല പഞ്ചായത്ത്-13.86 ശതമാനം. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച പഞ്ചായത്തുകള്‍ മുപ്പൈനാടും (51.86 ശതമാനം), വൈത്തിരി (33.65 ശതമാനം)യുമാണ്. ഏറ്റവും കുറവ് തുക ചെലവഴിച്ചത് തവിഞ്ഞാല്‍ (14.48 ശതമാനം), പുല്‍പള്ളി (14.58 ശതമാനം) പഞ്ചായത്തുകളാണ്. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ബ്ളോക്ക് പഞ്ചായത്ത് പനമരമാണ് (13.35 ശതമാനം). കുറവ് മാനന്തവാടിയും (2.32 ശതമാനം). മതിയായ ജീവനക്കാരില്ലാത്തതാണ് ബ്ളോക്കുകളിലെ ചെലവഴിക്കല്‍ കുറയാന്‍ കാരണമെന്ന് ജില്ല പ്ളാനിങ് ഓഫിസര്‍ അറിയിച്ചു. വിവിധ മുന്‍സിപ്പാലിറ്റികളുടെ പദ്ധതി ചെലവ്-മാനന്തവാടി 12.73 ശതമാനം, സുല്‍ത്താന്‍ ബത്തേരി-12.52 ശതമാനം, കല്‍പറ്റ-20.02 ശതമാനം. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉന്നയിക്കുന്ന സാങ്കേതിക തടസ്സം കാരണം 12 കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന മാനന്തവാടി-എടവക-നല്ലൂര്‍നാട് ശുദ്ധജല പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇതൊഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒ.ആര്‍. കേളു എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭയിലും തിരുനെല്ലി, തവിഞ്ഞാല്‍, എടവക ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളമത്തെിക്കുന്ന പദ്ധതിയാണിത്. ഇതിന്‍െറ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പ്രധാന ടാങ്കില്‍നിന്ന് മറ്റു പൈപ്പുകളിലേക്ക് വെള്ളമത്തെിക്കാന്‍ പൈപ്പിടേണ്ട 700 മീറ്റര്‍ റോഡ് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍െറ കൈവശത്തിലാണ്. പൈപ്പിട്ടശേഷം റോഡ് റിപ്പയര്‍ ചെയ്യാനാവശ്യമായിവരുന്ന 8.55 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റി ഒടുക്കിയാല്‍ മാത്രമേ പൈപ്പിടാന്‍ അനുവദിക്കൂ എന്നാണ് പി.ഡബ്ള്യു.ഡി നിലപാട്. ഇതുകാരണം ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെപോവുകയാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി മുനിസിപ്പാലിറ്റികള്‍ നീക്കിവെച്ച തുക ജില്ല പഞ്ചായത്തിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ആര്‍. ഗീത യോഗത്തില്‍ അറിയിച്ചു. എങ്കില്‍ മാത്രമേ നഗരപ്രദേശങ്ങളില്‍ വന്ധ്യംകരണം നടത്താനാവൂ. സുല്‍ത്താന്‍ ബത്തേരിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 146 നായ്ക്കളെ ഇതിനകം വന്ധ്യംകരിച്ചതായി അവര്‍ പറഞ്ഞു. 44.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും നീക്കിവെച്ചത്. നിലവിലുള്ള സൗകര്യമനുസരിച്ച് ഒരേ സമയം ഒരു നായെ മാത്രമേ വന്ധ്യംകരിക്കാനാകൂ. പുതിയ ഓപറേഷന്‍ തിയറ്റര്‍ സ്ഥാപിക്കാന്‍ മൃഗസംരക്ഷണവകുപ്പ് 37 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തിയറ്റര്‍ പൂര്‍ത്തിയാവുന്നതോടെ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാനാകും. ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാരും നാല് നായ് പിടുത്തക്കാരും രണ്ട് സഹായികളുമാണ് രംഗത്തുള്ളത്. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലതല ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.