മാനന്തവാടി: വര്‍ഷങ്ങളായി പാതിവഴിയില്‍ നിലച്ച ചെറ്റപ്പാലം എരുമത്തെരുവ് ബൈപാസ് റോഡിന് ഒടുവില്‍ ശാപമോക്ഷമാകുന്നു. അമ്പുകുത്തി ജങ്ഷനില്‍നിന്ന് കൂനാര്‍ വയല്‍വരെയുള്ള 175 മീറ്റര്‍ ദൂരമാണ് 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് കോണ്‍ക്രീറ്റ് നിര്‍മാണം ആരംഭിച്ചത്. മൂന്നുകോടി രൂപ ചെലവില്‍ ചെറ്റപ്പാലം മുതല്‍ കൂനാര്‍ വയല്‍വരെയുള്ള നിര്‍മാണം 2014 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ ബാക്കി ഭാഗം നിര്‍മാണം നടക്കാതെ കിടക്കുകയും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ മാരത്തണ്‍ ചര്‍ച്ച നടത്തി മുക്കാല്‍ ഭാഗത്തോളം വീതി കൂട്ടാന്‍ സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായത്. തര്‍ക്കം നിലനില്‍ക്കുന്ന ഭാഗത്ത് നിലവിലുള്ള വീതിയില്‍തന്നെ കോണ്‍ക്രീറ്റ് ചെയ്യാനാണ് ധാരണ. ഈ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍, മൈസൂരു ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ ഇരുഭാഗങ്ങളിലേക്കും പോകാന്‍ കഴിയും. എന്നാല്‍, ചരക്ക് വാഹനങ്ങള്‍ പോകാന്‍ കഴിയാത്തത് നഗരത്തില്‍ നിലവിലുള്ള ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനാകില്ളെന്നത് പ്രയാസത്തിനിടയാക്കും. ഒരുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.