ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പറ്റ: 320ഓളം തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കിയ ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. തോട്ടം തുറക്കുക, തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക, ലോക്കൗട്ട് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ നല്‍കുക, കുടിശ്ശികയായ ബോണസും ശമ്പളവും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ധര്‍ണ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. ആലി, പി.കെ. അനില്‍ കുമാര്‍, കെ.ജി. വര്‍ഗീസ്, എന്‍.ഒ. ദേവസ്യ, പി.വി. കുഞ്ഞുമുഹമ്മദ്, പി.കെ. മുരളി, പി.വി. സ്മിത, കെ.ടി. ബാലകൃഷ്ണന്‍, കെ.വി. മോഹനന്‍, വി.വി. ബേബി, ബി. സുരേഷ്ബാബു, രാധ രാമസ്വാമി എന്നിവര്‍ സംസാരിച്ചു. ടി.കെ. ശ്രീധരന്‍ സ്വാഗതവും കെ. വിനോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.