മാനന്തവാടിയില്‍ ഇനി പ്ളാസ്റ്റികിന് വിട

മാനന്തവാടി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്ളാസ്റ്റിക് മുക്ത മാനന്തവാടിയുടെ ഭാഗമായി പ്ളാസ്റ്റിക് നിരോധന പ്രഖ്യാപനം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ പ്രതിഭ ശശി അധ്യക്ഷത വഹിച്ചു. പി.ടി. ബിജു, ശാരദ സജീവന്‍, പി.വി. ജോര്‍ജ്, കടവത്ത് മുഹമ്മദ്, ഷാജന്‍ ജോസ്, എ. അജയകുമാര്‍, കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. നഗരത്തെ പ്ളാസ്റ്റിക് മുക്തമാക്കുന്നതിനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍നിന്നും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പ്ളാസ്റ്റിക് കവറുകള്‍ തിരികെ വാങ്ങി തുണിസഞ്ചികള്‍ വിതരണംചെയ്തു. പ്ളാസ്റ്റിക് വിരുദ്ധ തെരുവോര ചിത്രരചനക്ക് ജോസഫ് എം. വര്‍ഗീസ്, സണ്ണി മാനന്തവാടി, വി.സി. അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.