പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങി

കല്‍പറ്റ: കേരള സര്‍ക്കാറിന്‍െറ നവകേരള മിഷന്‍െറ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വി.എച്ച്.എസ്.എസില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍െറ നേതൃത്വത്തില്‍ സ്കൂളിന് ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി മുഖ്യാതിഥി ആയിരുന്നു. അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, പൂര്‍വ അധ്യാപകര്‍, രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൗണ്‍സിലര്‍മാരായ വത്സ ജോസ്, ഷിഫാനത്ത്, എന്‍.എം. വിജയന്‍, ഷബീര്‍ അഹമ്മദ്, സോബിന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ തങ്കം, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, മുരളീധരന്‍, ഡോ. മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്‍റ് ഉമ്മര്‍ കുണ്ടാട്ടില്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ് സായി സുധ എന്നിവര്‍ സംസാരിച്ചു.യജ്ഞത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും രാവിലെ 11ന് ഉദ്ഘാടനച്ചടങ്ങ് നടന്നു. വാര്‍ഡ് മെംബര്‍മാര്‍, പി.ടി.എ പ്രസിഡന്‍റ്, പി.ടി.എ അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സ്കൂളിനു ചുറ്റും സംരക്ഷണവലയം തീര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞയെടുക്കുകയും സ്കൂള്‍ പരിസരത്തെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കല്‍പറ്റ: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുമെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്തി, മികവിന്‍െറ കേന്ദ്രങ്ങളാക്കുമെന്നും പ്രഖ്യാപിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികള്‍ സംഘടിപ്പിച്ചു. എസ്.ഡി.എം.എല്‍.പി, എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും പ്രതിജ്ഞയെടുത്തു. രാവിലെ സ്കൂള്‍ അസംബ്ളിയില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന്, വിദ്യാലയ പരിസരത്തെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. പി.ടി.എ പ്രസിഡന്‍റ് അജി ബഷീര്‍, പ്രിന്‍സിപ്പല്‍ സുധാറാണി, ഹെഡ്മാസ്റ്റര്‍ എം.ബി. വിജയരാജ്, എസ്.ഡി.എം.എല്‍.പി ഹെഡ്മിസ്ട്രസ് ബാലാംബിക, അബ്ദുല്‍ ഗഫൂര്‍, ഐ.ജെ. ബെന്നി, എ.ആര്‍. ബിനി, കെ.ആര്‍. ലത, മുന്‍ പി.ടി.എ പ്രസിഡന്‍റും കൗണ്‍സിലറുമായ കെ.ടി. ബാബു, റഷീദ്, പി.ജി. മുഹമ്മദ് ബഷീര്‍, ദേവാനന്ദ്, അരുണ്‍ സാവിയോ ഓസ്റ്റിന്‍, ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. കമ്പളക്കാട്: ഗവ. യു.പി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പി.ടി.എ പ്രസിഡന്‍റ് സി.ടി. സലിം ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ സജി പള്ളിക്കുന്ന്, കെ.കെ. ഷമീര്‍, സിദ്ദീഖ് ജി.കെ, സജിത, സുലോചന, ബിനുഷ, റഷീദ എന്നിവര്‍ സംബന്ധിച്ചു. അഞ്ചുകുന്ന്: ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂളില്‍ രക്ഷാകര്‍ത്താക്കള്‍ പ്രതീകാത്മക സംരക്ഷണ ചങ്ങല ഒരുക്കി. പ്രധാനാധ്യാപകന്‍ കെ.എ. സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്് മാനിയില്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ആന്‍സി, സബിത, ലിസ, പുഷ്പജ കുമാരി എന്നിവര്‍ സംസാരിച്ചു. ഓടപ്പള്ളം സ്കൂളില്‍ മനുഷ്യജാലിക തീര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. രാവിലെ പൂര്‍വ വിദ്യാര്‍ഥികളും പി.ടി.എ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കാമ്പസ് ശുചീകരിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചര്‍, മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വത്സ ജോസ്, ഡിവിഷന്‍ കൗണ്‍സിലര്‍ എം.സി. ശരത്, ഹെഡ്മിസ്ട്രസ് ടി. ഇന്ദിര, പി.ടി.എ പ്രസിഡന്‍റ് എ.കെ. പ്രമോദ്, ബേബി വര്‍ഗീസ്, രാധ, തങ്കച്ചന്‍, സൈനുദ്ദീന്‍, റബി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹെഡ്മിസ്ട്രസ് മെര്‍ലിന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ പരിശീലകന്‍ ശശീന്ദ്ര വ്യാസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.ബി. സിമില്‍, പി.ടി.എ പ്രസിഡന്‍റ് വി.വി. രാമകൃഷണന്‍, രാധിക മനോജ് എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് നിര്‍വഹിച്ചു. സ്കൂളിനുചുറ്റും വലയം തീര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജ പ്രതിജ്ഞയെടുത്തു. പ്രതിജ്ഞ വാചകം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. മുരളീധരന്‍ ചൊല്ലിക്കൊടുത്തു. പൊതുയോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശോഭ രാജന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, വൈസ് ചെയര്‍പേഴ്സന്‍ പ്രദിപ ശശി, പി.ടി. ബിജു, ശാരദ സജീവന്‍, കെ.വി. ജുബൈര്‍, വേലപ്പന്‍ മാസ്റ്റര്‍, ഡോ. പി. നാരായണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എടവക: പഞ്ചായത്ത്തല ഉദ്ഘാടനം എള്ളുമന്ദം എ.എന്‍.എം യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ പ്രതിജ്ഞചൊല്ലി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആശമെജോ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.എം. ഷാജന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ മാര്‍ഗരേഖ പരിചയപ്പെടുത്തി. മാനേജര്‍ സി.കെ. അനന്തറാം, എസ്.എസ്.ജി മെംബര്‍ പി.ജെ. മാനുവല്‍, പി.ടി.എ പ്രസിഡന്‍റ് മൊയ്തു മൗലവി, സാക്ഷരത പ്രേരക് ബാബു, മാര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രധിനിധി ഷാജി, മധുസൂദനന്‍, സജി വളാങ്കോട്, ബിന്ദു ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: പൊതുവിദ്യാലയ സംരക്ഷണ യഞ്ജത്തിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം എള്ളുമന്ദം എ.എന്‍.എം യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആശ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.എം. ഷാജന്‍ പൊതുവിദ്യാഭ്യാസ മാര്‍ഗരേഖ പരിചയപ്പെടുത്തി. മാനേജര്‍ സി.കെ. അനന്തറാം, എസ്.എസ്.ജി മെംബര്‍ പി.ജെ. മാനുവല്‍, പി.ടി.എ പ്രസിഡന്‍റ് മൊയ്തു മൗലവി, ബാബു, ഷാജി, മധുസൂദനന്‍, സജി, ബിന്ദു ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.