നാടെങ്ങും റിപ്പബ്ളിക് സ്മരണ

കല്‍പറ്റ: റിപ്പബ്ളിക്ദിന പരേഡിന് മിഴിവേകി സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൂകാഭിനയം വ്യത്യസ്തതയും മികച്ച നിലവാരവും പുലര്‍ത്തി. ‘ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും’ വിഷയത്തില്‍ നടത്തിയ ജില്ലതല ഉപന്യാസ മത്സരത്തില്‍ വിജയിച്ച ഹൃദ്യ എസ്. ബിജു, പി.വി. ഹരികൃഷ്ണന്‍, നവ്യ വരിക്കാട് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും നിയമപ്രകാരം നിയമിതരായ കണ്‍സിലിയേഷന്‍ ഓഫിസര്‍മാരായ എ.ഡി. വാസുദേവന്‍ നായര്‍, കെ.ആര്‍. ഗോപി, രാജീവ്, സി.കെ. മാധവന്‍, കെ.വി. മാത്യു മാസ്റ്റര്‍, സി.എ. ജോസ് എന്നിവരും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമപ്രകാരം നിയമിതരായ ജില്ലതല കമ്മിറ്റി അംഗമായ ചന്ദ്രന്‍ മംഗലശ്ശേരിയും മന്ത്രിയില്‍നിന്ന് അനുമോദന പത്രിക ഏറ്റുവാങ്ങി. ജില്ലതല ക്വിസ് മത്സരത്തില്‍ ജേതാക്കളായ അനുഷ ടോം, എം.എസ്. അരുണ്‍, കെ.കെ. ഫസല്‍ മുഹമ്മദ്, വി. ആദര്‍ശ്, അതുല്‍ നന്ദന്‍, മുഹമ്മദ് നൗഫല്‍ എന്നിവരും പരേഡില്‍ പങ്കെടുത്ത പ്ളാറ്റൂണുകള്‍ക്കുവേണ്ടി ലീഡര്‍മാരും മന്ത്രിയില്‍നിന്ന് ഉപഹാരം ഏറ്റുവാങ്ങി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സന്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, ജില്ല പൊലീസ് മേധാവി ശിവവിക്രം, കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, നടന്‍ അബു സലീം തുടങ്ങിയവര്‍ സംബന്ധിച്ചു. എ.ആര്‍. ക്യാമ്പ് ഇന്‍സ്പെക്ടര്‍ ഷാജി അഗസ്റ്റി പരേഡ് കമാന്‍ഡറും എ.ആര്‍. ക്യാമ്പ് എസ്.ഐ പി.സി. രാജീവ് സെക്കന്‍ഡ് കമാന്‍ഡന്‍റുമായിരുന്നു. കല്‍പറ്റ: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല കമ്മിറ്റി ആസ്ഥാനത്ത് വിപുലമായ ചടങ്ങുകളോടെ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, കെ.പി.സി.സി മെംബര്‍ വി.എ. മജീദ്, ഡി.സി.സി ഭാരവാഹികളായ എം.എ. ജോസഫ്, പി.കെ. അബ്ദുറഹിമാന്‍, പി.പി. ആലി, ഡി.പി. രാജശേഖരന്‍, എന്‍.സി. കൃഷ്ണകുമാര്‍, എം.എം. രമേശ് മാസ്റ്റര്‍, പോള്‍സണ്‍ കൂവക്കല്‍എന്നിവര്‍ സംബന്ധിച്ചു. കരണി: അലിമുസ്സിബിയാന്‍ മദ്റസ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റിപ്പബ്ളിക് ദിനം ആചരിച്ചു. മഹല്ല് പ്രസിഡന്‍റ് അബ്ദുല്‍ അസീസ് പതാക ഉയര്‍ത്തി. മഹല്ല് ഇമാം ഹാരിസ് ഫൈസി, എ.പി. ഹമീദ്, പി. ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. മൈലമ്പാടി: എ.എന്‍.എം യു.പി സ്കൂള്‍ ഗോഖലെ നഗറില്‍ ഹെഡ്മാസ്റ്റര്‍ ഫാ. ഡോ. ജേക്കബ് മിഖായേല്‍ പുല്യാട്ടേല്‍ ദേശീയപതാക ഉയര്‍ത്തി. നൂഞ്ചന്‍ ഗോഖലെ നഗര്‍, സ്കൂള്‍ ലീഡര്‍ അശ്വിന്‍ വിശ്വനാഥ്, എ. അനൂപ്, കെ.ആര്‍. പ്രതാപ്, പി. രാജീവന്‍, എം. റജീഷ്, കെ.ആര്‍. ശശികല, കെ.സി. സെയ്ത് എന്നിവര്‍ സംസാരിച്ചു. ദേശഭക്തിഗാനം, റിപ്പബ്ളിക് ക്വിസ് എന്നിവ നടത്തി. കേണിച്ചിറ: ഇന്‍ഫന്‍റ് ജീസസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ വിവിധ വേഷങ്ങളും പ്ളക്കാര്‍ഡുകളുമായി കേണിച്ചിറ ടൗണില്‍ നടത്തിയ റാലി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോണറോസ്, സോഫിയ, വിദ്യാര്‍ഥികളായ ശ്രുതി, ഹരിപ്രിയ, ആദ്യ, പ്രജിഷ. എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.