വെള്ളമുണ്ട: ആടിനെ കൊന്നുതിന്നുന്ന വന്യജീവിയുടെ ആക്രമണം വീണ്ടുമത്തെിയതോടെ നാട് ഭീതിയില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് പീച്ചങ്കോട് മന്തങ്കണ്ടി ആസ്യയുടെ വീട്ടില്‍ വളര്‍ത്തുന്ന രണ്ടര വയസ്സുള്ള ഗര്‍ഭിണിയായ ആടിനെ വന്യമൃഗം ആക്രമിച്ച് തിന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അടുത്തടുത്ത പ്രദേശങ്ങളില്‍ വന്യമൃഗ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം തരുവണ കരിങ്ങാരിയിലും സമാന സംഭവം നടന്നിരുന്നു. കരിങ്ങാരി കോട്ടപ്പടി ഗോപാലകൃഷ്ണന്‍െറ ആടിനെയാണ് വ്യാഴാഴ്ച രാത്രിയില്‍ കൂടു തകര്‍ത്ത് അജ്ഞാത ജീവി കടിച്ചുകൊന്നത്. മാംസം മുഴുവന്‍ ഭക്ഷിച്ച ശേഷം ജീവി അപ്രത്യക്ഷമാവുകയായിരുന്നു. പീച്ചങ്കോട് നടന്നതും സമാന സംഭവമാണ്. കൂടിനകത്തെ ആടിനെ കൊന്ന് മാംസം ഭക്ഷിക്കുകയായിരുന്നു. പാലയണ, കരിങ്ങാരി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയെ കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ളെങ്കിലും ആടിനെ തിന്നുന്ന വന്യജീവിയെക്കുറിച്ച ഭീതി നാടിനെ പേടിപ്പെടുത്തുകയാണ്. മുമ്പും പലതവണ വിവിധയിടങ്ങളില്‍ രാത്രിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പ് ഊര്‍ജിത അന്വേഷണം നടത്തി ഭീതിയകറ്റണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.