കല്‍പറ്റ: ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിന് വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ 5000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ടുവീതം കിയോസ്കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലയിലെ വരള്‍ച്ച നേരിടുന്നതിന് ജില്ല കലക്ടര്‍ അധ്യക്ഷനായി രൂപവത്കരിച്ച സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഓരോ വാര്‍ഡിലും 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓരോ കിയോസ്ക് സ്ഥാപിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഭൂപ്രകൃതിയുടെ സവിശേഷതയും ജനങ്ങളുടെ സൗകര്യവും പരിഗണിച്ച് തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ 5000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ടുവീതം കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഏതെങ്കിലും വാര്‍ഡുകള്‍ക്ക് പദ്ധതി ആവശ്യമില്ലാത്ത പക്ഷം വിസ്തൃതിയും വരള്‍ച്ചയും കൂടുതലുള്ള മറ്റു വാര്‍ഡുകള്‍ക്ക് കിയോസ്കുകള്‍ കൈമാറുന്ന കാര്യവും പരിഗണനയിലുണ്ട്. പദ്ധതി നടത്തിപ്പിനുള്ള ചെലവ് വരള്‍ച്ച ദുരിതാശ്വാസനിധിയില്‍നിന്നാണ് കണ്ടത്തെുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.