വൈത്തിരിയില്‍ മൂന്നുപേരെ പേപ്പട്ടി കടിച്ചു

വൈത്തിരി: വൈത്തിരി ടൗണില്‍ മൂന്നുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. രണ്ടുപേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വൈത്തിരി ബിവറേജസിന്‍െറ മുന്നില്‍ പിണങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍െറ (53) കൈ കടിച്ചു പറിച്ചു. ഇയാളെ വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിച്ചാല്‍ സ്വദേശി രഘുവിന്‍െറ ഭാര്യ ശോഭനയെ (27) കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പന്ത്രണ്ടാം പാലം സ്വദേശി രാഘവന്‍െറ മകള്‍ അഞ്ജിതയും (18)വൈത്തിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.