വര്‍ഗീസ്, ജോഗി രക്തസാക്ഷി ദിനാചരണങ്ങള്‍: പൊലീസ് നിരീക്ഷണം ശക്തമാക്കി

മാനന്തവാടി: നക്സലൈറ്റ് നേതാവ് വര്‍ഗീസിന്‍െറ 48ാം രക്തസാക്ഷിത്വവും മുത്തങ്ങ സമര രക്തസാക്ഷി ജോഗി ദിനാചരണവും കണക്കിലെടുത്ത് ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതോടനുബന്ധിച്ച് തിരുനെല്ലി, തലപ്പുഴ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ കര്‍ശനമാക്കി. നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് മാവോവാദികള്‍കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈവര്‍ഷം സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മാവോവാദികള്‍ തിരിച്ചടിക്കാന്‍ ഇത്തരം ദിവസങ്ങള്‍ തെരഞ്ഞെടുത്തേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് ജാഗ്രത പാലിക്കാന്‍ ഉന്നതതല യോഗത്തില്‍ നിര്‍ദേശമുയര്‍ന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും വര്‍ഗീസ് രക്തസാക്ഷി ദിനത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടും തിരുനെല്ലി വര്‍ഗീസ് പാറയില്‍ മാവോവാദികളത്തെി കൊടിയുയര്‍ത്തിയതായി പൊലീസ് കണ്ടത്തെിയിരുന്നു. കനത്ത സുരക്ഷ നിലനില്‍ക്കെയാണ് രണ്ടു വര്‍ഷവും ഫെബ്രുവരി 17ന് അര്‍ധരാത്രിക്കുശേഷം മാവോവാദികളത്തെി കൊടിനാട്ടിയതായി പൊലീസ് കണ്ടത്തെിയിരുന്നു. വര്‍ഗീസ് പാറയില്‍ കൊടി ഉയര്‍ത്തി പ്രഭാതഭേരി മുഴക്കുന്നതിനായി സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകരത്തെുന്നതിന് മുമ്പായി മാവോവാദികളത്തെി കൊടി ഉയര്‍ത്തിയതായാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടത്തെിയത്. മാവോവാദി നേതാവ് രൂപേഷ് പിടിക്കപ്പെടുന്നതിന് മുമ്പും അതിനുശേഷവും ഇത് തുടര്‍ന്നതിനാല്‍ ഈ വര്‍ഷം കര്‍ശന ജാഗ്രത പുലര്‍ത്താനാണ് പൊലീസ് നീക്കം. മാനന്തവാടി ഡിവൈ.എസ്.പിക്ക് കീഴിലായിരിക്കും സുരക്ഷാക്രമീകരണങ്ങളൊരുക്കുക. രക്തസാക്ഷി ദിനത്തിന് രണ്ടു ദിവസം മുമ്പ് തന്നെ തിരുനെല്ലി കാടുകള്‍ കേന്ദ്രീകരിച്ച് ആന്‍റി നക്സല്‍ സ്ക്വാഡിനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ജില്ല അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കും. ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. വെള്ളമുണ്ട, തിരുനെല്ലി തലപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ സായുധ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും. സി.പി.ഐ (എം.എല്‍) ഇരു വിഭാഗങ്ങളും പ്രത്യേകമായി വര്‍ഗീസ് രക്തസാക്ഷി ദിനം ആചരിക്കുന്നുണ്ടെങ്കിലും മാവോ അനുകൂല നിലപാടെടുക്കുന്നതായി പൊലീസ് കരുതുന്ന ‘പോരാട്ട’ത്തിന്‍െറ രക്തസാക്ഷി ദിനാചരണമാണ് പൊലീസ് ഗൗരവമായി നിരീക്ഷിക്കുക. ഫെബ്രുവരി 20ന് മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് ‘പോരാട്ടം’ വര്‍ഗീസ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഈയിടെ യു.എ.പി.എ ചുമത്തപ്പെട്ട് ജാമ്യം ലഭിച്ച മുണ്ടൂര്‍ രാവുണ്ണി പരിപാടി ഉദ്ഘാടനം ചെയ്ത് പങ്കെടുക്കുന്നുണ്ട്. 2013 മുതലാണ് വര്‍ഗീസിന്‍െറ രക്തസാക്ഷിദിനം ജില്ലയിലെ മാവോ സാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷകള്‍ക്കിടയില്‍ നടന്നുവരുന്നത്. സംസ്ഥാനത്ത് ആദ്യമായി പൊലീസ് വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ രക്തസാക്ഷിദിനം കൂടുതല്‍ ശ്രദ്ധേയമാവുന്നത്. അതോടൊപ്പം ജോഗി അനുസ്മരണവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിക്കുന്നുണ്ട്. ഈ പരിപാടികളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഈ കാലയളവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ മാവോവാദി ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള നിരീക്ഷണം കര്‍ശനമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.