ബത്തേരി ടൗണിലെ പരിഷ്കാരങ്ങള്‍: സര്‍വകക്ഷി യോഗം ചേര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: നഗരസഭയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും യോഗം നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്നു. അസംപ്ഷന്‍ ജങ്ഷനില്‍ നിലവിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റ്, കോട്ടക്കുന്ന് മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവ ചുങ്കം ബസ്സ്റ്റാന്‍ഡ് പരിസരത്ത് തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. ടൗണില്‍ ഏക മത്സ്യ-മാംസ മാര്‍ക്കറ്റ് എന്ന ആശയം നടപ്പാക്കുകയാണ് ഉദ്ദേശ്യം. ടൗണില്‍ പുതുതായി നിര്‍മിച്ച ഫുട്പാത്തിന്‍െറ കൈവരിയില്‍ പ്രചാരണ ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ കെട്ടുന്നത് നിരോധിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കും പ്രചാരണ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിന് ടൗണില്‍ പ്രത്യേക സ്ഥലം കണ്ടത്തെും. എന്നാല്‍, സ്ഥിരമായി പരിപാടികള്‍ നടക്കുന്ന സ്വതന്ത്രമൈതാനിയുടെ പരിസരത്ത് 50 മീറ്റര്‍ ചുറ്റളവില്‍ കൊടിതോരണങ്ങള്‍ കെട്ടാം. സ്വതന്ത്രമൈതാനി പരിസരം, ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയില്‍ പരസ്യബോര്‍ഡുകളും മറ്റും കെട്ടാന്‍ പാടില്ല. ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യും. യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ജിഷ ഷാജി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍. സാബു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എല്‍സി പൗലോസ്, നഗരസഭ സെക്രട്ടറി സി.ആര്‍. മോഹനന്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ സി. അബ്ദുല്‍ ഖാദര്‍, ബാബു പഴുപ്പത്തൂര്‍, കുര്യാക്കോസ്, ഇബ്രാഹിം തൈത്തൊടി, ടിജി ചെറുതോട്ടില്‍, എ. ഭാസ്കരന്‍, കെ.കെ. രാജന്‍, ദീനദയാല്‍, എ.യു. നാസര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.