സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിലെ മൂന്ന് റേഞ്ച് ഓഫിസുകളില്‍ അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരില്ലാതായിട്ട് ഒരു മാസമായെങ്കിലും ഇതുവരെ പുതിയ ആളുകളെ നിയമിച്ചില്ല. ചെറിയ തീപ്പൊരി വീണാല്‍ പോലും ഹെക്ടര്‍ കണക്കിന് വനം എരിഞ്ഞടങ്ങാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത്. മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി എന്നീ റേഞ്ച് ഓഫിസുകളിലാണ് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരില്ലാത്തത്. ബത്തേരി റേഞ്ച് ഓഫിസര്‍ കൃഷ്ണദാസിനാണ് മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ അധികചുമതല നല്‍കിയിരിക്കുന്നത്. ആര്‍.ആര്‍.ടി റേഞ്ച് ഓഫിസര്‍ക്ക് കുറിച്യാട് റേഞ്ചിന്‍െറ ചുമതല കൂടി നല്‍കിയിരിക്കുകയാണ്. വനത്തില്‍ വെള്ളവും തീറ്റയും ലഭിക്കാതെ വരുന്നതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്കിറങ്ങുന്നതും ഈ സമയത്താണ്. കാടിന് തീപിടിക്കാതെ നിരീക്ഷിക്കേണ്ടതും വന്യമൃഗങ്ങള്‍ വനാതിര്‍ത്തി ഗ്രാമങ്ങളിലിറങ്ങുന്നത് തടയുന്നതും ഏറെ ശ്രമകരമായ ദൗത്യമാണ്. ഇതിനിടെ വടക്കടനാടും കല്ലൂരുമെല്ലാം ജനം വനംവകുപ്പുമായി അനിഷ്ടത്തിലാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തത്തൊന്‍ സാധിക്കാതിരുന്നാല്‍ ജനം കൂടുതല്‍ പ്രശ്നമുണ്ടാക്കാനും സാധ്യതയുണ്ട്. നാമമാത്രമായ ജീവനക്കാരാണ് വനം വകുപ്പിലുള്ളത്. നിലവില്‍ ഒരു റേഞ്ച് ഓഫിസര്‍തന്നെ മൂന്ന് റേഞ്ചുകളുടെ ചുമതലയാണ് വഹിക്കുന്നത്. അധികചുമതലകള്‍ വന്നതോടെ കൃത്യമായി കാര്യങ്ങള്‍ നീക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. ഇതിനിടെ കല്ലൂരില്‍ വെടിവെച്ച് പിടിച്ച കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനും ഉത്തരവായി. ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നത് സങ്കീര്‍ണമായ പ്രശ്നമാണ്. വനത്തിനുള്ളിലെ കുളങ്ങളിലും ജലാശങ്ങളിലും വെള്ളം നിറക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. വേനല്‍ കനത്ത സമയത്ത് ഓഫിസര്‍മാരെ മാറ്റിയത് വകുപ്പിനെ വലക്കുകയാണ്. അതേസമയം, വൈകാതെതന്നെ പുതിയ റേഞ്ച് ഓഫിസര്‍മാരെ നിയമിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.