കല്‍പറ്റ: വയനാടന്‍ മലനിരകള്‍ കയറി തീവണ്ടി ചൂളംവിളിച്ചത്തെുമെന്ന് വയനാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, സ്വപ്നങ്ങള്‍ക്ക് സാക്ഷാല്‍കാരമാവുന്നതിന്‍െറ സന്തോഷത്തിലായിരിക്കും ഇനി വയനാട്ടുകാര്‍. സംസ്ഥാനത്തിന്‍െറ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച കല്‍പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പ്രതീക്ഷകള്‍ക്ക് വര്‍ണംവീശിയാണ് സമാപിച്ചത്. നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാത നിര്‍മിക്കുന്നതിനായി കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ കീഴില്‍ പ്രത്യേക ഉദ്ദേശ കമ്പനി (സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍) രൂപവത്കരിക്കുമെന്ന് കേരളത്തില്‍ റെയില്‍വേയുടെ ചാര്‍ജുള്ള പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. കേരള സര്‍ക്കാറിന് ഈ പാതയുടെ നിര്‍മാണത്തിന് അതിയായ താല്‍പര്യമുണ്ട്. കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ നിര്‍മാണം സംബന്ധിച്ച് താമസിയാതെ ചര്‍ച്ച നടത്തും. കേരളം കേന്ദ്രവുമായി ഒപ്പിട്ട സംയുക്ത സംരംഭ കരാര്‍ പ്രകാരം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ പ്രത്യേക ഉദ്ദേശ കമ്പനി രൂപവത്കരിച്ചാണ് നടപ്പാക്കുന്നത്. നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാതയുടെ അന്തിമ സര്‍വേ നടക്കുകയാണ്. ഇതിനാവശ്യമായ എട്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഡോ. ഇ .ശ്രീധരന് ഈ പദ്ധതിയില്‍ താല്‍പര്യമുള്ളത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുവേണ്ടി എം.പിമാരും എം.എല്‍.എമാരും അടങ്ങിയുള്ള കോഓഡിനേഷന്‍ കമ്മിറ്റി നടത്തിയ ജനകീയ കണ്‍വെന്‍ഷനിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഡോ. ഇ. ശ്രീധരന്‍ നേരിട്ട് മേല്‍നോട്ടം നല്‍കുന്ന സ്ഥലനിര്‍ണയ സര്‍വേയില്‍ പാതയുടെ അലൈന്‍മെന്‍റ് തയാറാക്കിക്കഴിഞ്ഞു. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചാണ് പാത കടന്നുപോകുന്ന വഴി നിശ്ചയിച്ചത്. അടുത്ത മാസത്തോടെ പാതയുടെ അതിരുകള്‍ കല്ലിട്ട് നിശ്ചയിക്കുന്ന പ്രവൃത്തികള്‍ നടന്നേക്കും. 162 കി.മീ. ആണ് പാതയുടെ ദൈര്‍ഘ്യം. അഞ്ചു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് ഡോ. ഇ. ശ്രീധരന്‍െറ വിലയിരുത്തല്‍. പാത നിര്‍മാണത്തിനായി കമ്പനി രൂപവത്കരിച്ച് ഫണ്ട് കണ്ടത്തൊനാണ് തീരുമാനിച്ചിരിക്കുന്നത്. 5000 കോടി രൂപയോളമാണ് പാതക്ക് ചെലവു വരുക. ഇതില്‍ പകുതി ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പയായി ലഭിക്കും. ബാക്കി തുകയുടെ പകുതി കേന്ദ്രവിഹിതം ലഭിക്കും. 25 ശതമാനം തുക സംസ്ഥാനത്തിന് ബാങ്ക് വായ്പയായോ, കിഫ്ബിയില്‍നിന്നുള്ള വായ്പയായോ ലഭ്യമാക്കാം. വനത്തില്‍ ടണലുകളിലൂടെ നിര്‍മിക്കുന്ന പാത പരിസ്ഥിതി സംരക്ഷണത്തിനും സഹായകരമാവും. കൊച്ചിയെ ബംഗളൂരുമായി ബന്ധിപ്പിക്കുന്ന ഈ പാത വന്‍ലാഭമാകുമെന്ന് ഡോ. ഇ. ശ്രീധരന്‍ തന്നെ വിലയിരുത്തുന്നതിനാല്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വായ്പ തിരിച്ചടക്കാന്‍ സാധിക്കും. കൊച്ചി-ബംഗളൂരു ഐ.ടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത സംസ്ഥാനത്തിന്‍െറ വികസനത്തിന് വന്‍മുതല്‍ക്കൂട്ടാകും. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത കര്‍ണാടക സര്‍ക്കാറും അതീവ താല്‍പര്യത്തോടെയാണ് കാണുന്നതെന്നും ഈ പാത നടപ്പാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിക്കും പ്രത്യേക താല്‍പര്യമുണ്ടെന്നും കര്‍ണാടകയില്‍നിന്നുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.