നാടിന്‍െറ നൊമ്പരമായി കുരുന്നുകളുടെ വിയോഗം

പനമരം: പുഴയില്‍വീണ് സഹോദരന്മാരുടെ മക്കള്‍ മരണപ്പെട്ട വാര്‍ത്ത പനമരം, കൈതക്കല്‍ പ്രദേശങ്ങളെ നൊമ്പരത്തിലാഴ്ത്തി. കൈതക്കല്‍ താഴെ പുനത്തില്‍ സത്താറിന്‍െറ മകള്‍ ദില്‍ഷാന ഫാത്തിമയും സത്താറിന്‍െറ സഹോദരന്‍ ഷംസുദ്ദീന്‍െറ മകന്‍ ജസീമും പുഴയില്‍ കാല്‍വഴുതി വീണാണ് മരണത്തിന്‍െറ ആഴങ്ങളിലേക്ക് പതിച്ചത്. തൂക്കുപാലം കാണാനുള്ള കുട്ടികളുടെ യാത്രയാണ് ഞായറാഴ്ച പനമരത്തെ നടുക്കിയ ദുരന്തത്തിന് വഴിയൊരുക്കിയത്. മാതോത്ത്പൊയില്‍ തൂക്കുപാലത്തിനടുത്ത് സത്താറിന്‍െറ സഹോദരന്‍ നൂറുദ്ദീന് കൃഷിയിടമുണ്ട്. ഈ കൃഷിയിടത്തിലേക്ക് ഇടക്കിടക്ക് കുടുംബത്തില്‍പ്പെട്ടവര്‍ സന്ദര്‍ശനം നടത്താറുണ്ട്. അപ്പോഴൊക്കെ പുഴയില്‍ മുങ്ങിക്കുളിച്ച് ഉല്ലസിച്ചാണ് ഇവര്‍ പോകാറുള്ളത്. തൂക്കുപാലം കാണാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞായറാഴ്ച കുട്ടികളുമൊത്ത് സത്താറും ഭാര്യയും മാതോത്ത്പൊയിലിലത്തെിയത്. വ്യാഴാഴ്ച സത്താര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയതേ ഉണ്ടായിരുന്നുള്ളൂ. സഹോദരന്‍ ഷംസുദ്ദീന്‍ ഗള്‍ഫിലാണുള്ളത്. സത്താര്‍ എത്തിയതോടെ ജസീമും നൂറുദ്ദീന്‍െറ പുത്രി ഫാത്തിമയും സ്കൂള്‍ അവധിയായതിനാല്‍ കൈതക്കല്‍ ജുമുഅത്ത് പള്ളിക്ക് സമീപത്തുള്ള സത്താറിന്‍െറ വീട്ടിലത്തെുകയായിരുന്നു. നൂറുദ്ദീനും ഷംസുദ്ദീനും പനമരം നിത്യസഹായ മാതാ പള്ളിക്ക് സമീപത്താണ് താമസം. പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍നിന്ന് കളിക്കുകയായിരുന്ന കുട്ടികള്‍ അപ്രതീക്ഷിതമായി പാറയില്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. സത്താറും ഭാര്യയും പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍നിന്നും കുട്ടികള്‍ കളിക്കുന്നത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പുഴയില്‍ വീണ കുട്ടികള്‍ ചുഴിയില്‍പെട്ടതോടെ പകച്ചുപോയ മാതാപിതാക്കള്‍ ബഹളം വെച്ചു. ഞായറാഴ്ച ആയതിനാല്‍ സമീപത്തൊന്നും ആളുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് സത്താറിന്‍െറ ഭാര്യ കരക്ക് കയറി ബഹളമുണ്ടാക്കി ആളെക്കൂട്ടുകയായിരുന്നു. തുടര്‍ന്നാണ് ഫാത്തിമയെ രക്ഷിക്കാനായത്. മറ്റു കുട്ടികളെ മുങ്ങിയെടുത്തത്ത് മാനന്തവാടിയിലെയും കല്‍പറ്റയിലെയും ആശുപത്രികളിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനധികൃത മണലെടുപ്പിന്‍െറ കേന്ദ്രങ്ങളാണ് മാതോത്ത്പൊയില്‍ പ്രദേശം. മണലെടുത്തുണ്ടായ കുഴിയിലാണ് കുട്ടികള്‍ അകപ്പെട്ടതെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.