ചൂട് കനക്കുന്നു; തോട്ടം മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

പൊഴുതന: ചൂട് കനത്തതോടെ തോട്ടം മേഖലയിലെ ജനജീവിതം ദുസ്സഹമാകുന്നു. തോട്ടം മേഖല കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. പൊഴുതന പഞ്ചായത്തിലെ എസ്റ്റേറ്റ് പാടികള്‍ സ്ഥിതി ചെയ്യുന്ന കുറിച്ച്യര്‍മല, വേങ്ങത്തോട്, കല്ലൂര്‍, അച്ചൂര്‍ ഭാഗങ്ങളിലാണ് ശുദ്ധജലക്ഷാമം കനക്കുന്നത്. സമീപത്തെ അരുവികളില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് എസ്റ്റേറ്റ് അധികൃതര്‍ പാടികളില്‍ വിതരണം ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍, അരുവികളും പുഴകളും വറ്റിയതോടെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി ടാങ്കറുകളില്‍ കുടിവെള്ളമത്തെിച്ച് പാടികളില്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും വെള്ളത്തിന്‍െറ ലഭ്യത കുറവുമൂലം നിത്യോപയോഗത്തിനു പോലും തികയുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം വേനല്‍ മഴ പലയിടങ്ങളിലും ലഭിച്ചെങ്കിലും ചില പ്രദേശങ്ങളില്‍ മഴയുടെ തോത് കുറഞ്ഞത് കര്‍ഷിക മേഖലക്കും തിരിച്ചടിയാവുന്നുണ്ട്. വെള്ളത്തിന്‍െറ ദൗര്‍ലഭ്യവും തേയിലയുടെ ഉല്‍പാദന കുറവുംമൂലം ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ അച്ചൂര്‍ ഡിവിഷനിലെ ഫാക്ടറി മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. നൂറോളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പാടികളില്‍ സമഗ്രകുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതാണ് എല്ലാ വേനല്‍ക്കാലത്തും തൊഴിലാളികള്‍ക്ക് ദുരിതമായി മാറുന്നത്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.