പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്‍കീഴില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ കലോത്സവത്തിന്‍െറ സ്റ്റേജിതര മത്സരങ്ങള്‍ ഇന്നലെ പയ്യന്നൂരില്‍ നടന്നു. രാവിലെ 10ന് വിദ്യാമന്ദിര്‍ കോളജ് ഓഡിറ്റോറിയത്തില്‍ സര്‍വകലാശാല എസ്.ഡി.ഇ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍കേന്ദ്രം ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. രാജേഷ് പാലങ്ങാട്ട് സ്വാഗതവും ബിന്ദു സജിത്കുമാര്‍ നന്ദിയും പറഞ്ഞു. 10 സോണുകളില്‍നിന്നായി നാല്‍പതിനായിരത്തോളം മത്സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. കവിതരചന (മലയാളം, ഇംഗ്ളീഷ്), കഥരചന (മലയാളം, ഇംഗ്ളീഷ്), ചിത്രരചന (പെന്‍സില്‍), പെയിന്‍റിങ്, കൊളാഷ്, എണ്ണച്ചായം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന, ക്ളേമോഡല്‍, ജനറല്‍ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം. സ്റ്റേജിനങ്ങള്‍ 18, 19 തീയതികളില്‍ പയ്യന്നൂരില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.