വടുവഞ്ചാല്‍: പാടിവയല്‍ കടലിക്കുന്ന് വഴി കടല്‍മാട് ചെന്നുചേരുന്ന റോഡ് റീടാറിങ് പ്രവൃത്തി വൈകിക്കുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. 33 വര്‍ഷം മുമ്പ് മേപ്പാടി പഞ്ചായത്തിന് കീഴിലായിരിക്കുമ്പോഴാണ് രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡിന്‍െറ ടാറിങ് നടത്തിയത്. റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണിപ്പോള്‍. ടാറിങ് ശേഷിപ്പുകള്‍ മാത്രമേ കാണാനുള്ളൂ. രണ്ട് ആദിവാസി കോളനികള്‍, ഗവ. എല്‍.പി സ്കൂള്‍, അംഗന്‍വാടി, ഹെല്‍ത്ത് സെന്‍റര്‍ എന്നിവയൊക്കെ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയവുമാണീ റോഡ്. രണ്ട് പഞ്ചായത്തുകളെയും രണ്ട് താലൂക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിന് മുമ്പായി മുന്‍ എം.എല്‍.എ ശ്രേയാംസ്കുമാറിന്‍െറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിക്കുകയും കുറെ മെറ്റല്‍ കൊണ്ടുവന്നിറക്കിയിടുകയും ചെയ്തു. എന്നാല്‍, പ്രവൃത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ആരംഭിച്ചില്ല. ഇതില്‍ അതൃപ്തരായ നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.