വേനല്‍ ചൂട്: കുരുമുളക് ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നു

പുല്‍പള്ളി: കടുത്ത വേനല്‍ചൂടില്‍ കുരുമുളക് കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വയനാട്ടില്‍ ‘കറുത്ത പൊന്നി’ന് പേരുകേട്ട പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാലാവസ്ഥ വ്യതിയാനത്താല്‍ കൃഷി വ്യാപകമായി നശിക്കുകയാണ്. രോഗ കീടബാധകളാല്‍ ഹെക്ടര്‍ കണക്കിന് കൃഷി മുന്‍ വര്‍ഷങ്ങളില്‍ നശിച്ചിരുന്നു. ഉയര്‍ന്ന വില മുന്നില്‍കണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നട്ടുനനച്ച് വളര്‍ത്തിയ കുരുമുളക് ചെടികളാണ് വേനല്‍ചൂടില്‍ നശിക്കുന്നത്. പുല്‍പള്ളി കോളറാട്ടുകുന്ന് ചാരുവേലില്‍ തങ്കച്ചന്‍െറ രണ്ടേക്കര്‍ കുരുമുളക് തോട്ടം പാടെ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മൂപ്പത്തൊന്‍ ഇനിയും ആഴ്ചകള്‍ കഴിയണമെന്നതിനാല്‍ കുരുമുളക് പറിച്ചെടുക്കാനും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കുരുമുളക് ചെടികളുടെ ഇലകള്‍ പഴുത്ത് ഉണങ്ങുകയാണ്. മണ്ണില്‍ ജലാംശം കുറഞ്ഞതാണ് കാരണം. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളി, സീതാമാണ്ട്, പാടിച്ചിറ പ്രദേശങ്ങളിലും വ്യാപകമായി കുരുമുളക് തോട്ടങ്ങള്‍ നശിച്ചിട്ടുണ്ട്. കുരുമുളക് കൃഷി പ്രോത്സാഹനത്തിന് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍, ഇതിന്‍െറ ഒരു ഗുണവും കിട്ടാത്ത അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ രണ്ട് പഞ്ചായത്തുകളിലും വരള്‍ച്ചയത്തെുടര്‍ന്ന് ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.