‘തു​ടി’ വാ​ർ​ഷി​ക​വും ആ​ദി​വാ​സി ഗ്രാ​മോ​ത്സ​വ​വും

കൽപറ്റ: ഏച്ചോം തുടിയുടെ 21-ാം വാർഷികവും ആദിവാസി ഗ്രാമോത്സവവും ഞായറാഴ്ച തുടി കലാകേന്ദ്രത്തിൽ നടക്കും. വാർഷികത്തിന് മുന്നോടിയായി വ്യാഴാഴ്ച ‘വനാവകാശം സാധ്യതകളും വെല്ലുവിളികളും’ വിഷയത്തിൽ പച്ചിലക്കാട് പ്രശാന്തിയിൽ സെമിനാർ സംഘടിപ്പിക്കും. ഡോ. അമിതാബച്ചൻ, ഡോ. സൂസൻ ജോർജ് തുടങ്ങിയവർ വിഷയം അവതരിപ്പിക്കും. ഞായറാഴ്ച രാവിലെ 10ന് ആദിവാസി മൂപ്പന്മാരുടെ ഗോത്രപൂജയോടെ കൊടിയേറ്റും. തുടർന്ന് വട്ടക്കളി മത്സരം നടക്കും. അഞ്ചു മണിക്ക് സാംസ്കാരിക സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസ്സി തോമസ് അധ്യക്ഷത വഹിക്കും. കേരള ഫോക്‍ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ബി.എസ്. തിരുമേനി സമ്മാനം നൽകും. കാഞ്ചീപുരം കുറിഞ്ചി ഇരുളർ കൾച്ചറൽ ട്രസ്റ്റിെൻറ ഇരുള കലകൾ, തൃശ്ശിലേരി പി.കെ. കരിയൻ സംഘത്തിെൻറ ഗദ്ദിക, അട്ടപ്പാടി ആദി കലാസംഘത്തിെൻറ ആട്ടംപാട്ട്, ഏച്ചോം തുടി കലാസംഘം നാട്ടരങ്ങ്, കാക്കപുലയിലെ കരിന്തണ്ടൻ പേനത്തിെൻറ നാടകം, തുടിക്കൂട്ടം വിദ്യാർഥികളുടെ നൃത്തനൃത്യങ്ങൾ, സന്താൾ നൃത്തം എന്നിവ നടത്തുമെന്നും തുടി കലാകേന്ദ്രം ഡയറക്ടർ ഫാ. ബേബി ചാലിൽ എസ്.ജെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.