കൽപറ്റ: കോളറക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ടെന്നും ജില്ലയിൽ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആന്‍സി മേരി ജേക്കബ് അറിയിച്ചു. പനമരം കൂളിവയല്‍ ഉന്നതിയില്‍ എട്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന് പ്രചരിക്കുന്ന വാര്‍ത്തകൾ വസ്തുതാ വിരുദ്ധമാണ്. ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി പരിശോധനയില്‍ കോളറക്ക് കാരണമായ വിബ്രിയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
പരിശോധനയില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടുതലായാല്‍ ശക്തമായ വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായേക്കും. ഉന്നതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ഉയര്‍ന്ന പരിശോധനക്കയക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 22 പേര്‍ക്കാണ് വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലും രണ്ടുപേര്‍ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.