ഗ്രാ​മീ​ണ തൊ​ഴി​ൽ ശാ​ക്​​തീ​ക​ര​ണം: അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ആ​റു​കോ​ടി വാ​യ്പ വി​ത​ര​ണം ചെ​യ്തു

കൽപറ്റ: ജില്ലയിലെ അയൽക്കൂട്ടങ്ങളിലൂടെ ഗ്രാമീണ തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മെഗാ വായ്പ വിതരണം നടത്തി. മൈേക്രാ െക്രഡിറ്റ് പദ്ധതിപ്രകാരം ജില്ലയിലെ 11 സി.ഡി.എസുകളിലായി 217 അയൽക്കൂട്ടങ്ങളിലെ 2,029 പേർക്ക് 6,04,80,000 രൂപയാണ് സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകിയത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴിൽ ശാക്തീകരണത്തിനും ജീവിത പുരോഗതിക്കും പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നൽകുന്ന വായ്പ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മൂപ്പൈനാട് സി.ഡി.എസിന് 89.70 ലക്ഷവും മേപ്പാടി-75 ലക്ഷം, പടിഞ്ഞാറത്തറ-25 ലക്ഷം, എടവക-50 ലക്ഷം, മുള്ളൻകൊല്ലി-78.95 ലക്ഷം, പൊഴുതന-അഞ്ചുലക്ഷം, നെന്മേനി-50 ലക്ഷം, മുട്ടിൽ-50 ലക്ഷം, മീനങ്ങാടി-39.75 ലക്ഷം, വെള്ളമുണ്ട-46 ലക്ഷം, വൈത്തിരി-49.90 ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സെയ്തലവി, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ, കൽപറ്റ നഗരസഭ കൗൺസിലർ ആയിഷ പള്ളിയാൽ, കെ.എസ്.ബി.സി.ഡി.സി ജില്ല മാനേജർ പി. ശ്രീകുമാർ, അസി. മാനേജർ ക്ലീറ്റസ് ഡിസിൽവ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.