പനമരം: ഒരുവർഷം മുമ്പ് തുടങ്ങിയ പനമരത്തെ നടപ്പാത നവീകരണം എങ്ങുമെത്തിയില്ല. സർക്കാറിെൻറ കോടികൾ ചെലവഴിച്ചുള്ള നിർമാണത്തിലെ അനാസ്ഥക്കെതിരെ പ്രദേശത്തെ സംഘടനകളൊക്കെ മൗനത്തിലാണ്. പാലം കവല മുതൽ ക്രസൻറ് സ്കൂൾ വരെ നീളുന്നതാണ് പനമരം ടൗൺ. ഇത്രയും ഭാഗത്തെ നടപ്പാത പുതുക്കിപ്പണിത് ടൗണിെൻറ മുഖച്ഛായ മാറ്റാനാണ് ലക്ഷ്യമിട്ടത്. പകുതിയിലേറെ ഭാഗത്ത് ഓവുചാൽ പുതുക്കിപ്പണിത് സ്ലാബ് സ്ഥാപിച്ചു. എന്നാൽ, ഒരു ഭാഗത്തും കൈവരി സ്ഥാപിക്കാൻ കഴിഞ്ഞില്ല. നിർമാണത്തോടനുബന്ധിച്ച് ആര്യന്നൂർ കവല മുതൽ വാടോച്ചാൽ കവല വരെ റോഡ് നവീകരണം നടക്കുമെന്നാണ് ഒരു വർഷം മുമ്പ് പൊതുമരാമത്തുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. റോഡ് പഴയ അവസ്ഥയിൽത്തന്നെ കിടക്കുകയാണ്. കേണിച്ചിറ, മീനങ്ങാടി, പനമരം ടൗണുകളിൽ ഏകദേശം ഒരേ സമയത്താണ് നടപ്പാത നവീകരണം തുടങ്ങിയത്. ഇഴഞ്ഞു നീങ്ങിയിട്ടും കേണിച്ചിറയിലും മീനങ്ങാടിയിലും പകുതിയിലേറെ ഭാഗത്ത് കൈവരി സ്ഥാപിക്കൽ പൂർത്തിയായി. പനമരത്ത് മിക്ക ദിവസവും പണി നടക്കുന്നില്ല. ജില്ലക്ക് പുറത്തുള്ള കരാറുകാരനാണ് പനമരത്തെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. പണി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആറുമാസം മുമ്പ് സമരം നടത്തിയിരുന്നു. പിന്നീട് മറ്റ് ചില പാർട്ടിക്കാരും പണി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇപ്പോൾ എല്ലാവരും നിശ്ശബ്ദരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.