പുൽപള്ളി: മഴയില്ലാത്തതിനാൽ കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. മൈസൂരു, ചാമരാജ്നഗർ ജില്ലകളിലെ കർഷകരാണ് രണ്ടുമാസമായി നിലം ഉഴുതിട്ട് മഴക്കായി കാത്തിരിക്കുന്നത്. മഴ ഇല്ലാതായതോടെ ഗ്രാമപ്രദേശങ്ങളിലടക്കം ജലക്ഷാമം രൂക്ഷമാണ്. എച്ച്.ഡി കോട്ട, ബേഗൂർ, സർഗൂർ, കുടക്, ഗുണ്ടൽപേട്ട, ചാമരാജ്നഗർ പ്രദേശങ്ങളിലെല്ലാം വേനൽമഴ ഇതുവരെ ലഭിച്ചിട്ടില്ല. പച്ചക്കറി കൃഷിയടക്കം ചെയ്യേണ്ട സമയമാണിത്. മുത്താറി, കരിമ്പ്, പുകയില, നെല്ല്, ഇഞ്ചി എന്നിവയെല്ലാം കൃഷിയിറക്കേണ്ടതും ഇൗ സമയത്തുതെന്നയാണ്. എന്നാൽ, മഴ ചതിച്ചതോടെ കർഷകർ ദുരിതത്തിലായി. കബനി നദീജലം കൃഷിയിടങ്ങളിലേക്ക് തുറന്നുവിടാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ബീച്ചനഹള്ളി അണക്കെട്ടിൽനിന്നുള്ള ജലം കിലോമീറ്ററുകൾ അകലെവരെ കനാലുകളിലൂടെ എത്തിച്ച് കൃഷിക്ക് ഉപയുക്തമാക്കാറുണ്ടായിരുന്നു. എന്നാൽ, വയനാട്ടിൽ ഇത്തവണ മഴക്കുറവ് ഉണ്ടായതോടെ കബനിയിൽ നീരൊഴുക്ക് കുറഞ്ഞു. പരമാവധി ജലം ബീച്ചനഹള്ളി ഡാമിൽ സംഭരിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം കുറഞ്ഞ അളവിൽ മാത്രം തുറന്നുവിട്ടാൽ മതിയെന്ന തീരുമാനത്തിലാണ് അധികൃതർ. പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും ഉൽപാദിപ്പിക്കുന്ന മേഖലകളാണ് ഇവയെല്ലാം. മഴ ഇനിയും വൈകിയാൽ കാർഷിക രംഗത്ത് വൻ പ്രതിസന്ധി ഉടലെടുക്കും. േകരളത്തിലടക്കം വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലവർധനക്കും ഇത് ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.