പ​ഴ​ശ്ശി കു​ടീ​ര​ത്തി​ൽ​നി​ന്ന് ച​ന്ദ​ന മ​ര​ക്ക​ഷ​ണ​ങ്ങ​ൾ പി​ടി​കൂ​ടി

മാനന്തവാടി: പുരാവസ്തു വകുപ്പിെൻറ കീഴിലുള്ള മാനന്തവാടി പഴശ്ശി കുടീരത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തുനിന്നും ചന്ദനമര കഷണങ്ങൾ പിടികൂടി. സംഭവത്തിൽ വനം വകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് അന്വേഷണം തുടങ്ങി. രഹസ്യവിവരത്തെതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൂന്ന് ചന്ദനമര കഷണങ്ങൾ കണ്ടെത്തിയത്. മരത്തിെൻറ കാതലായ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുരാവസ്തു വകുപ്പിെൻറ കീഴിലുള്ള സ്ഥലത്ത് മുമ്പ് നിരവധി ചന്ദനമരങ്ങൾ ഉണ്ടായിരുന്നു. ഇവ മുറിച്ച് കടത്തിയതായും ആരോപണമുയർന്നിരുന്നു. ചന്ദനമരം മോഷണം പോയതുമായി ബന്ധപ്പെട്ട് 2013ൽ പൊലീസിലും വനംവകുപ്പിലും പരാതികൾ നൽകിയതായി പറയപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകൾ ലഭിക്കുകയോ എന്തെങ്കിലും നടപടികൾ സ്വീകരിച്ചതായോ വ്യക്തമല്ല. ചന്ദനമരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മുമ്പ് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയും ആരോപണമുണ്ട്. പിടികൂടിയ മരക്കഷണങ്ങൾ സീൽ ചെയ്ത് പഴശ്ശി കുടീരം ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചതായും കൂടുതൽ തെളിവുകൾ ലഭിച്ചശേഷം കേെസടുക്കുമെന്നും വയനാട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി. പദ്മനാഭൻ പറഞ്ഞു. സി.സി.ടി.വിയിൽ മോഷണം പതിഞ്ഞിട്ടുണ്ടോ എന്നുകൂടി പരിശോധനക്ക് വിധേയമാക്കും. അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തുവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.