സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍ കയറി മര്‍ദിെച്ചന്ന പരാതി വസ്തുതവിരുദ്ധമെന്ന് മൂടക്കൊല്ലി പന്നിഫാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വാകേരി മൂടക്കൊല്ലി കരികുളത്ത് സത്യനെ വീട്ടില്‍ കയറി കാലാച്ചിറ ഗംഗാധരന്‍ മര്‍ദിെച്ചന്നാണ് പരാതി. എന്നാല്‍, പന്നിഫാമുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ ഗംഗാധരനെയും ഭാര്യ ഓമനയെയും സത്യനും സംഘവുമാണ് മര്‍ദിച്ചത്. ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഗംഗാധരെൻറ സ്ഥലം, സത്യന്‍ വാങ്ങാതിരുന്നതിലുള്ള വൈരാഗ്യം മൂലമാണ് സത്യനെ വീട്ടില്‍ കയറി മര്‍ദിച്ചതെന്ന പരാതി യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. പന്നിഫാമുകള്‍ക്കിടയില്‍ ദുര്‍ഗന്ധംമൂലം ജീവിക്കാന്‍ സാധിക്കാതെവന്നതോടെയാണ് ഗംഗാധരന്‍ ഇവിടെനിന്ന് വീടും സ്ഥലവും വിറ്റുപോകാന്‍ ശ്രമം നടത്തിയത്. ഇതിനായി അരയേക്കര്‍ സ്ഥലവും വീടും കൂടി എട്ടുലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. എന്നാല്‍, സത്യനും സഹോദരങ്ങളും ചേര്‍ന്ന്, സ്ഥലവുമായി ബന്ധപ്പെട്ട് കേസുണ്ടെന്നുപറഞ്ഞ് വാങ്ങാന്‍ എത്തിയ ആളെ തിരിച്ചയച്ചു. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വന്നതോടെയാണ് പന്നിഫാമുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിച്ചത്. ഒടുവില്‍ ഹൈകോടതിയില്‍നിന്ന് പന്നിഫാം അടച്ചുപൂട്ടുന്നതിന് വിധിയും സമ്പാദിച്ചു. ഇതിനിടെയാണ് സത്യനും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചതും കെട്ടിച്ചമച്ച പരാതിയുമായി രംഗത്തെത്തിയതും. ഓമന, സിനി ശിവൻ, എം.പി. അനിൽ, പി.കെ. ജനാര്‍ദനന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.