വ​ര​ൾ​ച്ച: കേ​ന്ദ്ര സം​ഘം ജി​ല്ല സ​ന്ദ​ർ​ശി​ച്ചു

കൽപറ്റ: നാൾക്കുനാൾ വരൾച്ച രൂക്ഷമായിെക്കാണ്ടിരിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി അശ്വിനികുമാറിെൻറ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വിവിധ പ്രദേശങ്ങളിലെത്തിയത്. കൃഷി മന്ത്രാലയം ഡയറക്ടർ ഡോ.കെ. പൊന്നുസ്വാമി, സെൻട്രൽ ഇലക്ട്രിസിറ്റി അേതാറിറ്റി ചീഫ് എൻജിനീയർ അഞ്ചലി ചന്ദ്ര, കൃഷി മന്ത്രാലയം െഡപ്യൂട്ടി ഡയറക്ടർ രാഹുൽ സിങ്, ധനമന്ത്രാലയം ഡയറക്ടർ ഗോപാൽ പ്രസാദ്, ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ വിജയ് രാജ്മോഹൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. രാവിലെ സുൽത്താൻ ബത്തേരിയിലെത്തിയ സംഘാംഗങ്ങളോട് ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനിയുടെ നേതൃത്വത്തിലുള്ള ജില്ലതല ഉദ്യേഗസ്ഥ സംഘം വരൾച്ച സ്ഥിതിഗതികൾ വിശദീകരിച്ചു. ജില്ല കൃഷി ഓഫിസർ എം.പി. വത്സമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ഇമ്മാനുവൽ, ജില്ല മണ്ണുസംരക്ഷണ ഓഫിസർ പി.യു. ദാസ്, പി.ജി. വിജയകുമാർ, ഉണ്ണികൃഷ്ണൻ നായർ, എം. രാജേന്ദ്രൻ, ടി.കെ. സുരേഷ്കുമാർ, ഡോ. കെ.എസ്. അജയൻ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ല ഓഫിസർ ഒ.കെ. സുജിത്കുമാർ, അസി. േപ്രാജക്ട് ഓഫിസർ ഡോ. അനിൽ സക്കറിയ, ഡോ. വിന്നി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര സംഘാംഗങ്ങളും ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലതല ഉദ്യോഗസ്ഥ സംഘവും ഏരിയപ്പള്ളി, ഗാന്ധിനഗർ കോളനിയിലെ വാട്ടർ കിയോസ്കിൽ കുടിവെള്ളം ശേഖരിക്കാനെത്തിയ പ്രദേശവാസികളോട് സംസാരിച്ചു. മുള്ളൻകൊല്ലിക്കടുത്ത് വണ്ടിക്കാവ് കോളനി, പുൽപള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി കോളനി, വണ്ടിക്കടവ് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. പിന്നീട് നീരൊഴുക്ക് നിലച്ച കബനി നദിയിലെത്തി. പാറക്കെട്ടുകൾ നിറഞ്ഞ കബനി നദിയിൽ ഏറെ നേരം െചലവഴിച്ചാണ് സംഘം മടങ്ങിയത്. ജില്ലയിലെ രൂക്ഷ വരൾച്ച സംബന്ധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് ടീം ലീഡർ അശ്വിനികുമാർ അറിയിച്ചു. സംഘം വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി സംസ്ഥാന സർക്കാർ പ്രതിനിധികളെ കാണും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.