വടകര: നഗരസഭയിലെ പുതുപ്പണം കാരാട്ട് പുഴ മണ്ണിട്ട് നികത്തിയ സംഭവം രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് അരങ്ങ് ഒരുക്കുകയാണ്. പൊലീസ്, റവന്യൂ, നഗരസഭ അധികൃതരും സി.പി.എം നേതൃത്വവും സംയുക്തമായി നടത്തിയ ഗൂഢാലോചനയാണിതെന്നാണ് കോൺഗ്രസിെൻറ ആരോപണം. സംസ്ഥാനത്തെ ഏറ്റവും വലിയ നദി ൈകേയറ്റമാണ് വടകരയിൽ നടന്നതെന്നും കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ച് പുഴ ൈകേയറി ലോഡ് കണക്കിന് മാലിന്യവും മണ്ണും പുഴയിൽ തള്ളുകയും, ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്തത് സി.പി.എം നേതൃത്വത്തിെൻറ അറിവോടെയാണെന്നും ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് കുറ്റപ്പെടുത്തുന്നു. കാരാട്ട് പുഴ മണ്ണിട്ട് നികത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഈമാസം 20ന് രാവിലെ 10ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് ധർണ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിൽ ഈ മാസം 21ന് രാവിലെ 10ന് കാരാട്ട് പുഴയിൽ ജലഹസ്തവും നദീ സംരക്ഷണ പ്രതിജ്ഞയും നടത്തും. പരിപാടി കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എന്നാൽ, കേവലം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്ഷേപമാണ് കോൺഗ്രസും ബി.ജെ.പിയും ഉന്നയിക്കുന്നതെന്നാണ് സി.പി.എം പറയുന്നത്. കാലങ്ങളായി പ്രദേശത്തുകാർ കളിക്കളമായി ഉപയോഗിച്ചുവന്ന ഭൂമിയാണിതെന്നും അല്ലാതെ ഇപ്പോൾ ൈകേയറ്റം നടന്നെന്ന പ്രചാരണം ദുഷ്ടലാക്കോടുകൂടിയതാണെന്നും സി.പി.എം ആരോപിക്കുന്നു. എന്നാൽ, പുഴ ൈകേയറ്റത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായി കോൺഗ്രസും ബി.ജെ.പിയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.