വോ​ൾ​ട്ടേ​ജ് ക്ഷാ​മം; ഉ​പ​ഭോ​ക്​​താ​ക്ക​ൾ വ​ല​യു​ന്നു

മാനന്തവാടി: വോൾട്ടേജ് ക്ഷാമത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിലെ നിരവധി ഉപഭോക്താക്കൾ വലയുന്നു. വീട്ടുപകരണങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളമുണ്ട ഇലക്ട്രിക് സ്റ്റേഷന് കീഴിലാണ് പ്രശ്നം. ഏഴേനാൽ രജിസ്ട്രാർ ഒാഫിസ്, പഴഞ്ചന, ഇല്ലത്തുമൂല, മൊട്ടമ്മൽ, ഇണ്ടിയേരി കുന്ന് റോഡ് എന്നിവിടങ്ങളിലാണ് വോൾട്ടേജ് ക്ഷാമം രൂക്ഷം. വീടുകളിലെയും ഓഫിസുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറാവുന്നത് നിത്യസംഭവമായി. രജിസ്ട്രാർ ഒാഫിസ്, വില്ലേജ് ഓഫിസ്, ആധാരമെഴുത്ത് ഓഫിസുകൾ എന്നിവിടങ്ങളിലെല്ലാം കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. ഇണ്ടിയേരികുന്നിലെ മൊബൈൽ ടവറിലേക്ക് കണക്ഷൻ നൽകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് നാട്ടുകാർ ആരോപിച്ചു. ട്രാൻസ്ഫോർമർ വെക്കാതെ കണക്ഷൻ കൊടുത്തതാണ് വോൾട്ടേജ് ക്ഷാമത്തിന് കാരണം. മാസങ്ങളായി ഇതേപ്പറ്റി പരാതി പറയുന്നുണ്ടെങ്കിലും അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ടി.വി, കമ്പ്യൂട്ടർ, ഫ്രിഡ്ജ്, മിക്സി തുടങ്ങിയ ഉപകരണങ്ങൾ കേടാവുന്നത് പതിവാണ്. ഇതോടെ പലരും യു.പി.എസ് വാങ്ങിയാണ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. മണ്ണെണ്ണവിളക്കിനെ ആശ്രയിച്ച് രാത്രി കഴിച്ചുകൂേട്ടണ്ട സാഹചര്യമാണുള്ളത്. മണ്ണെണ്ണ അമിതവില നൽകിയാണ് വാങ്ങിക്കുന്നത്. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് ഉപഭോക്താക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.