പുൽപള്ളി: നോട്ട് ക്ഷാമത്താൽ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ വലയുന്നു. മധ്യവേനൽ അവധി തുടങ്ങിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. കറൻസി ക്ഷാമം വിനോദസഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ഹോട്ടൽ, റിസോർട്സ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. വിശേഷ അവസരങ്ങളിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സന്ദർശകർ ധാരാളമായി എത്തുന്ന സമയമാണ്. എ.ടി.എമ്മുകളിൽ പണമില്ലാത്തതിനാൽ ഇവരിൽ പലരും വെട്ടിലായിരിക്കുകയാണ്. നോട്ടുക്ഷാമം തുടർന്നാൽ വിനോദസഞ്ചാര മേഖലയിൽ വൻ തിരിച്ചടിയുണ്ടാകും. ഈസ്റ്ററും വിഷുവും കഴിഞ്ഞിട്ടും എ.ടി.എമ്മുകളിൽ പണം നിറക്കാൻ നടപടിയില്ല. ജില്ലയിലെ ഭൂരിഭാഗം എ.ടി.എമ്മുകളിലും കഴിഞ്ഞ കുറെ ദിവസങ്ങളായി പണം നിറച്ചിട്ടില്ല. പണം എടുക്കാനാവാതായതോടെ ആളുകൾ ഏറെ പ്രയാസത്തിലാണ്. വിഷു, ഈസ്റ്റർ ദിവസങ്ങളിലും എ.ടി.എമ്മുകൾ കാലിയായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിലുണ്ടായ നോട്ട് പ്രതിസന്ധിക്ക് സമാനമായ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. എ.ടി.എമ്മുകളിൽ പണമില്ലാതായതോടെ ബാങ്കുകളിൽ കഴിഞ്ഞ ദിവസം ഇടപാടുകാരുടെ വൻ തിരക്കായിരുന്നു. 100െൻറയും 500െൻറയും നോട്ടുകൾക്ക് കടുത്ത ക്ഷാമമാണിപ്പോൾ. റിസർവ് ബാങ്ക് പണം അനുവദിക്കുന്നില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ഇക്കാരണത്താൽ എ.ടി.എം കൗണ്ടറുകളിൽ പണം നിറക്കേണ്ടതിെല്ലന്ന നിലപാടിലാണ് ചില ബാങ്കുകൾ. വയനാട്ടിൽ 136 എ.ടി.എമ്മുകളാണുള്ളത്. കറൻസി ക്ഷാമത്താൽ ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.