തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ചു; ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​മോ​ടു​ന്നു

മാനന്തവാടി:- കർഷകരും ജനങ്ങളും ഒരുപോലെ ആശ്രയിച്ചിരുന്ന തോട്ടിലെ നീരൊഴുക്ക് കനത്ത വേനലിൽ നിലച്ചതോടെ ജനങ്ങൾ കൃഷിയാവശ്യത്തിനുള്ള വെള്ളത്തിനായി നെട്ടോട്ടമോടുന്നു. കരിങ്ങാരി, കൊമ്മയാട് പ്രദേശത്തെ വെട്ടുതോടാണ് വരണ്ടുണങ്ങിയത്. ചങ്ങാടം, പീച്ചങ്കോട്, കരിങ്ങാരി, കൊമ്മയാട് വാർഡുകളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നതാണ് പ്രസ്തുത തോട്. 10. കി.മീ. ദൂരത്തോളം പരന്നു കിടക്കുന്ന തോട് ആദ്യമായാണ് ഒരു തുള്ളി വെള്ളമില്ലാതെ വറ്റിയത്. മുൻകാലങ്ങളിൽ താൽക്കാലിക തടയണകൾ തീർത്താണ് പുഞ്ചകൃഷിയും പച്ചക്കറി കൃഷികളും നടത്തിയിരുന്നത്. ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് തടയണകൾ തീർത്തിട്ടുണ്ടെങ്കിലും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. വാഴകൃഷി വ്യാപകമായതാണ് തോട് വരളാൻ കാരണം. കന്നുകാലികളെ കുളിപ്പിക്കാൻപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിയും ഈ തോടിന് ഗുണകരമായില്ലെന്നതാണ് വസ്തുത. കാലവർഷം കനിയാൻ തുടങ്ങിയാലേ ഈ തോട് ജലസമൃദ്ധമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.