വൈത്തിരി: മാലിന്യങ്ങൾ നിറഞ്ഞ് ലക്കിടി പുഴക്ക് മരണമണി മുഴങ്ങുന്നു. വരൾച്ച രൂക്ഷമാവുേമ്പാഴും തീരദേശവാസികൾക്ക് ആശ്വാസമാവേണ്ട പുഴ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കുകയാണ്. ലക്കിടി തുഷാര ഹോട്ടലിെൻറ പുറകുവശത്ത് ഒഴുകുന്ന വെള്ളത്തിൽ മുഴുവൻ മാലിന്യമാണ്. വിവിധ ഹോട്ടലുകളിലെ മാലിന്യവും പ്ലാസ്റ്റിക് വസ്തുക്കളും ചേർന്ന് പുഴ മുഴുവൻ മലീമസമായിരിക്കുകയാണ്. ഇതിനു തൊട്ടടുത്തുനിന്നാണ് ലക്കിടി ഭാഗങ്ങളിലേക്കുള്ള കുടിവെള്ളം ശേഖരിക്കുന്ന ടാങ്ക്. ടാങ്കിലേക്ക് ഈ മലിന ജലമാണ് നിറക്കുന്നതും വിതരണ ചെയ്യുന്നതും. വൈത്തിരി ടൗണിലേക്കുള്ള കുടിവെള്ളം ശേഖരിക്കുന്ന വൈത്തിരി പുഴയിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ടാങ്ക് സ്ഥിതിചെയ്യുന്ന ഭാഗത്ത് ബാർബർ ഷോപ്പുകളിൽനിന്നുള്ള മാലിന്യമടക്കം കൊണ്ടുവന്നിടുന്നത് പതിവാണ്. ഇതു സംബന്ധിച്ച് മാധ്യമം നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരവധി വീടുകളിേലക്കാവശ്യമായ വെള്ളം ശേഖരിച്ചിരുന്നതും ഇവിടെനിന്നാണ്. എന്നാൽ, മാലിന്യം നിറഞ്ഞതോടെ വെള്ളമെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനങ്ങൾ കുളിക്കാനും അലക്കാനും ഈ പുഴയെയാണ് ആശ്രയിക്കുന്നത്. വരൾച്ച രൂക്ഷമായതോടെ കുടിവെള്ളത്തിനടക്കം ജനം പരക്കംപായുേമ്പാഴാണ് ശുദ്ധജല സ്രോതസ്സുകൾ ഇൗ വിധം മലിനമാക്കിയിരിക്കുന്നത്. അധികാരികളുടെ അശ്രദ്ധയാണ് ഇത്തരത്തിൽ പുഴ മലിനമാവാൻ ഇടയാക്കുന്നത്. പുഴയിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികളെടുക്കുന്നതിന് പഞ്ചായത്ത് അധികൃതർ മുന്നോട്ടുവന്നില്ലെങ്കിൽ പുഴ പൂർണമായി ഉപയോഗശൂന്യമാവും. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത ഏറെയാണിവിടെ. ലക്കിടി കുന്നുകളിൽനിന്ന് ഒഴുകിയെത്തുന്ന പുഴ പല കൈവഴികൾ ചേർന്നാണ് പനമരം പുഴയായും മാനന്തവാടി പുഴയായും പിന്നെ കബനി നദിയിൽ ചേരുന്നത്. പുഴയുടെ ഓരങ്ങളിൽ കെട്ടിടങ്ങളും ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ വന്നതോടെയാണ് മലിനീകരണം തുടങ്ങിയത്. പുഴ നവീകരണത്തിന് പഞ്ചായത്തു ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികൾ ഇതുവരെ തുടങ്ങിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.