പ​ന​മ​ര​ത്ത് ഹ​ർ​ത്താ​ൽ പൂ​ർ​ണം; സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി

പനമരം: നീരട്ടാടി റോഡിലെ ബിവറേജ് ഔട്ട്ലെറ്റിനെതിരെ സമരം നടത്തിയവരെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പനമരം ടൗണിൽ മദ്യശാല വിരുദ്ധസമിതി നടത്തിയ ഹർത്താൽ പൂർണം. ഉച്ചക്ക് രണ്ടുമണിവരെ കടകളൊന്നും തുറന്നില്ല. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച മുതൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. മദ്യശാലക്ക് മുന്നിൽ കുടിൽ കെട്ടി നടത്തുന്ന സമരത്തോടൊപ്പം മറ്റ് സമരമാർഗങ്ങളും പരീക്ഷിക്കും. മദ്യവിരുദ്ധ സമിതി ജില്ല പ്രസിഡൻറ് മുഹമ്മദ് യൂസഫ്, ജില്ല സെക്രട്ടറി ജയിംസ് ദ്വാരക എന്നിവർ ഞായറാഴ്ച മദ്യശാല വിരുദ്ധ സമിതിയുടെ നീരട്ടാടിയിലെ സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു. വെള്ളിയാഴ്ചയാണ് സമരത്തിന് അനുഭാവംപ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡൻറ് ലിസി തോമസ് രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. അതിന് ശേഷമുള്ള പ്രവർത്തിദിവസമാണ് തിങ്കളാഴ്ച എന്നതിനാൽ പ്രസിഡൻറിെൻറ തീരുമാനം പനമരത്തെ രാഷ്ട്രീയ രംഗം ഉറ്റു നോക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനം മദ്യശാലക്കെതിരായ സമരത്തിൽ അണിനിരക്കാൻ തയാറാകുന്നതോടെ പ്രമുഖ രാഷ്ട്രീയ കക്ഷികളടക്കം സമരത്തിന് പിന്തുണയുമായി രംഗത്തുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.