മേ​പ്പാ​ടി​യി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

മേപ്പാടി: ജലലഭ്യത കുറഞ്ഞതോടെ എളമ്പിലേരി പുഴയിലെ വെള്ളത്തെ ആശ്രയിച്ച്‌ നിലനിന്നിരുന്ന ഗ്രാമപഞ്ചായത്തിെൻറ കുടിവെള്ള വിതരണം അവതാളത്തിലായി. ടൗണ്‍, ചന്തക്കുന്ന്‌, മൂപ്പനാട്‌, കാപ്പംകൊല്ലി, കുന്ദമംഗലംകുന്ന്‌ തുടങ്ങിയ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങി. ഇതിനിടയില്‍ ഗ്രാമപഞ്ചായത്ത്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ടാങ്കറില്‍ വെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോൾ അത്‌ ആഴ്‌ചയിലൊരു ദിവസമായി ചുരുക്കി. ഇതോടെ ജനം കടുത്ത ദുരിതത്തിലാണ്. ചന്തക്കുന്നിലുള്ളവർ ടൗണില്‍ വന്ന്‌ വെള്ളം ശേഖരിച്ച്‌ വീടുകളിലേക്ക്‌ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയിലാണ്‌. വൈകീട്ട്‌ നാലര മുതല്‍ അഞ്ചുവരെയാണ്‌ ജലവിതരണം. എന്നാല്‍, അരമണിക്കൂർ പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയിലാണ്‌ ചന്തക്കുന്ന്‌ നിവാസികള്‍. കാരാപ്പുഴ കുടിവെള്ള പദ്ധതി പ്രദേശത്തെ ജലക്ഷാമത്തിന്‌ പരിഹാരമാകുമെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും പദ്ധതി ഇപ്പോഴും സാങ്കേതികത്വത്തിെൻറ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.