യാ​ത്ര​ക്കാ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​െൻറ ത്രി​ല്ലി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ൈഡ്ര​വ​ർ

കൽപറ്റ: ബസ് ജീവനക്കാർക്കും സ്ഥിരം യാത്രക്കാർക്കുമിടയിൽ അവർ അറിയാതെ രൂപപ്പെടുന്ന ആത്മബന്ധം പ്രകടമാക്കി ഒരു യാത്രയയപ്പ് സമ്മേളനം. പെരിക്കല്ലുർ-കേണിച്ചിറ--കൊളവയൽ--കൽപറ്റ--കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ 10 വർഷത്തോളമായി ജോലി ചെയ്യുന്ന ൈഡ്രവർ കെ. ബാബുവിന് പെരിക്കല്ലൂരിനും കൽപറ്റക്കുമിടയിലെ സ്ഥിരം യാത്രക്കാരായ സർക്കാർ ഉദ്യോഗസ്ഥരാണ് യാത്രയയപ്പ് നൽകിയത്. കൽപറ്റ പങ്കജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ൈഡ്രവർ ബാബുവിനു അവിസ്മരണീയ അനുഭവവുമായി. കോഴിക്കോട് ചെറുവാറ്റ താഴെ മണ്ണറയ്ക്കൽ ബാബു കേരള--കർണാടക അതിർത്തിയിലെ പെരിക്കല്ലൂരിൽനിന്നു പുൽപള്ളി--കേണിച്ചിറ വഴി കോഴിക്കോടിനുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ പത്തരവർഷം മുമ്പാണ് സേവനം തുടങ്ങിയത്. പിന്നീട് മറ്റൊരു റൂട്ടിലേക്കും ബാബുവിനെ കോർപറേഷൻ മാറ്റിയില്ല. ദിവസവും രാവിലെ 10 മണിയോടെ കൽപറ്റയിലെത്തുന്ന വിധത്തിലാണ് പെരിക്കല്ലൂർ-കോഴിക്കോട് ബസിെൻറ സമയക്രമീകരണം. അതിനാൽത്തന്നെ നിരവധി സർക്കാർ ജീവനക്കാർ ഈ ബസിലെ സ്ഥിരം യാത്രക്കാരായി. ഉദ്യോഗസ്ഥരടക്കം യാത്രക്കാരുടെ സൗകര്യത്തിനും സമയത്തിനും സുരക്ഷക്കും മുഖ്യപരിഗണന നൽകിയാണ് ബാബുവിെൻറ ൈഡ്രവിങ്. ഇതാണ് ബാബുവിനും സ്ഥിരം യാത്രികർക്കുമിടയിൽ സൗഹൃദം ശക്തമാക്കിയതും. ബാബു സർവിസിൽനിന്നു വിരമിക്കുന്നതറിഞ്ഞ് കൽപറ്റ സിവിൽ സ്റ്റേഷനിലെ ജിവനക്കാരിൽ ചിലർ മുൻകൈയെടുത്താണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. സി.കെ. രാജൻ അധ്യക്ഷത വഹിച്ചു. പ്രസീത പ്രകാശ് ഉപഹാര സമർപ്പണം നടത്തി. പി.എൻ. സുനിൽ, ടി.എം. കുര്യാക്കോസ്, എ.കെ. രതീഷ്ബാബു, കെ.കെ. പ്രസാദ്, എ.സി. രാജീവ്, എ. ഷീന, കെ.വി. ജീന, കെ. മുരളീധരൻ, മോഹനൻ പാറയ്ക്കൽ, ബാബുവിെൻറ സഹപ്രവർത്തകരായ പി.ജെ. ജോൺസൺ, വിപിൻ ദേവസ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.