പനമരം: നീരട്ടാടി റോഡിലെ ബിവറേജ് മദ്യശാലക്കെതിരെ ജനകീയസമരം ശക്തമായ സാഹചര്യത്തിൽ പനമരം പഞ്ചായത്തിൽ നടന്ന അടിയന്തര ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ. മെംബർമാരെല്ലാവരും ബിവറേജിനെതിരെ നിലപാടെടുക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് പകുതിയിലേറെ മെംബർമാർ ബിവറേജിന് അനുകൂലമായ നിലപാടെടുത്തു. പനമരത്ത് മദ്യഷാപ്പിനെതിരെ ജനകീയ പ്രതിഷേധം ശക്തമാവുന്നതിനിടെ പഞ്ചായത്തിൽ നടന്ന വോെട്ടടുപ്പിൽ ഭൂരിഭാഗം അംഗങ്ങളും മദ്യഷാപ്പിനെ അനുകൂലിച്ചു. ബോർഡ് യോഗത്തിനുശേഷം പുറത്തുവന്ന പ്രസിഡൻറ് ലിസി തോമസ് ജനകീയസമരം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രസിഡൻറ് പദവി രാജിവെക്കാനൊരുങ്ങിയെങ്കിലും ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് പിന്തിരിപ്പിച്ചു. ഒമ്പതിനെതിരെ 12 വോട്ടുകൾക്കാണ് മദ്യഷാപ്പിന് അനുകൂലിക്കുന്നവർ ഭൂരിപക്ഷം നേടിയത്. പഞ്ചായത്ത് പ്രസിഡൻറ് ലിസി തോമസ് മദ്യഷാപ്പിന് ലൈസൻസ് അനുവദിക്കുകയിെല്ലന്ന് നാട്ടുകാർക്ക് നേരത്തേ ഉറപ്പുനൽകിയിരുന്നു. ഇതു സംബന്ധിച്ച് ഒൗദ്യോഗിക തീരുമാനമെടുക്കുന്നതിനാണ് സെപ്ഷൽ പഞ്ചായത്ത് ബോർഡ് യോഗം ചേർന്നത്. സി.എം.പിയിലെ ടി. മോഹനനടക്കം എൽ.ഡി.എഫ് അംഗങ്ങളും എതിരുനിന്നതോടെ മദ്യഷാപ്പിന് കൊമേഴ്സ്യൽ പർപ്പസിൽ ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം അംഗികരിക്കേണ്ടിവരികയായിരുന്നു. വോട്ടിങ്ങിൽ പരാജയപ്പെട്ടതോടെ യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലായിരിക്കയാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻറിെൻറ മകെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മദ്യശാല എന്നതുകൊണ്ട് ജനരോഷം ഇപ്പോൾ വൈസ് പ്രസിഡൻറിനെതിരെയാണ്. ഇടത് അംഗങ്ങൾ വൈസ് പ്രസിഡൻറിനെ പിന്തുണച്ച് നിലകൊള്ളുകയാണ്. സുപ്രീംകോടതി വിധിയെ തുടർന്ന് പനമരം ദേശീയപാതയിലെ ബിവറേജസ് ഒൗട്ട്െലറ്റാണ് നീരട്ടാടി റോഡിലെ ഹോപ്കോക്ക് സമീപം ജനവാസകേന്ദ്രത്തിലേക്ക് മാറ്റിയത്. ഏപ്രിൽ രണ്ടിനാണ് എക്സൈസ്, പൊലീസിെൻറയും സാന്നിധ്യത്തിൽ മദ്യഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. പനമരം പഞ്ചായത്തംഗവും പാർട്ടിയുടെ ജില്ല നേതാവുമായ ജനപ്രതിനിധിയുടെ മേൽനോട്ടത്തിലുള്ള ഹൗസ് പ്ലോട്ടിലാണ് മദ്യഷാപ്പ് തുറന്നത്. നേരത്തേ ഇവിടെ മദ്യഷാപ്പ് വരുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും നേതാവ് ജനപക്ഷത്ത് നിലകൊള്ളുമെന്ന പ്രതീക്ഷയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നില്ല. എന്നാൽ, പ്രതീക്ഷകൾ അസ്ഥാനത്തായതോടെ സ്ത്രീകളും കുട്ടികളുമടക്കം സമരരംഗത്തിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച സമരസമിതിയുടെ നേതൃത്വത്തിൽ നൂറോളം കുടുംബങ്ങളിലെ സ്ത്രീ പുരുഷന്മാരടക്കം പനമരം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്തിന് മുന്നിൽ രാവിലെ 10ന് നടന്ന ധർണ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.െക. അസ്മത്ത് ഉദ്ഘാടനം ചെയ്തു. പി.ജെ. ബേബി, ജോസ് മാസ്റ്റർ മുട്ടമന, കെ. അബ്ദുൽ അസീസ്, എം.കെ. ജാഫർ, വി. അബ്ദുൽ അസീസ്, നാസർ നെല്ലിയമ്പം എന്നിവർ നേതൃത്വം നൽകി. സമരസമിതിയുടെ ധർണക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പനമരം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ഖത്തീബ് എ. അഷ്റഫ് ഫൈസി, മഹല്ല് പ്രസിഡൻറ് ചാലിയാടൻ മമ്മുഹാജി, എൻ. ഖാദർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.