നരിക്കുനി: സുരഭി ലക്ഷ്മിക്ക് ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച വാർത്ത നരിക്കുനി അങ്ങാടിക്ക് തൊട്ടുള്ള ചാലിൽ എന്ന വീട്ടിൽ സന്തോഷം നിറച്ചു, ഒപ്പം അദ്ഭുതവും. മകൾ ദേശീയതലത്തിൽ മികച്ച നടിയായി ആദരിക്കപ്പെട്ടുവെന്നത് അമ്മ രാധക്ക് ആദ്യം വിശ്വസിക്കാനായില്ല. സാധാരണ കുടുംബത്തിലെ പ്രാരബ്ദങ്ങൾക്കിടയിൽ വളർന്ന് സ്ഥിരോത്സാഹംമൂലം അഭിനയത്തിെൻറ പടവുകൾ കയറിയ നടിയാണ് സുരഭി. അവാർഡ് കിട്ടിയതിൽ സുരഭിയുടെ നാടായ നരിക്കുനിയും ആഹ്ലാദത്തിലാണ്. പിതാവ് നേരത്തെ മരിച്ചുപോയ സുരഭി അമ്മയുടെയും ൈഡ്രവറായ ജ്യേഷ്ഠൻ സുധീഷിെൻറയും തണലിലാണ് വളർന്നത്. സുധീഷും മിമിക്രി, മോണോആക്റ്റ്, നാടകം തുടങ്ങിയവയിൽ അതീവ തൽപരനായിരുന്നു. നരിക്കുനി എ.യു.പി സ്കൂൾ, എളേറ്റിൽ എം.ജെ ഹൈസ്കൂൾ, ചെറുവണ്ണൂർ വി.എച്ച്.എസ്.സി എന്നിവിടങ്ങളിലാണ് സുരഭി പ്ലസ് ടു വരെ പഠിച്ചത്. പിന്നീട് കാലടി സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം ബി.എക്ക് ചേർന്ന് ഒന്നാം റാങ്കോടെ വിജയിച്ചു. പി.ജി നാടകത്തിലായിരുന്നു. പിന്നീട് ക്ലബുകളും അമ്പലക്കമ്മിറ്റികളും നടത്തിയിരുന്ന നാടകങ്ങളിൽ സ്ഥിരം അഭിനേത്രിയായി. വി.എച്ച്.എസ്.സിക്ക് പഠിക്കുമ്പോൾ സുരഭിക്ക് എ േഗ്രഡ് ലഭിക്കാനിടയായ മിമിക്രി കാണാൻ സംവിധായകൻ ജയരാജിെൻറ ഭാര്യ സബിത എത്തിയതാണ് സുരഭിക്ക് സിനിമയിലേക്ക് വഴിതുറക്കാൻ നിമിത്തമായത്. ഇതോടെ ബൈ ദ പീപിൾ എന്ന സിനിമയിൽ അവസരംകിട്ടി. പഠിക്കാൻ പണം ലഭിക്കാത്തത് മൂലം ജീവനൊടുക്കേണ്ടിവന്ന രജനി എന്ന പെൺകുട്ടിയായാണ് അഭിനയിച്ചത്. ഇതായിരുന്നു ആദ്യ ചിത്രം. പിന്നീട് 45ഒാളം സിനിമകളിൽ ചെറിയ റോളുകളിൽ വേഷമിട്ടു. ‘വസന്തത്തിെൻറ കനൽ വഴികളാണ്’ നായികയായി അഭിനയിച്ച ആദ്യ ചിത്രം. തുടർന്നായിരുന്നു മിന്നാമിനുങ്ങിലെ നായിക വേഷം. മീഡിയവൺ ചാനലിലെ ‘എം.80 മൂസ’ എന്ന പരിപാടിയിലൂടെയാണ് സുരഭിയെ നാട്ടുകാർ അറിഞ്ഞത്. കേരള സംഗീതനാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനകം സുരഭി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ സലാലയിലേക്ക് പോയ സുരഭി രണ്ടുദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് അമ്മ പറഞ്ഞു. തുടർന്ന് ആഘോഷിക്കാൻ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.