മോ​ഷ്​​ടി​ച്ച ബൈ​ക്ക്​ ന​മ്പ​ർ മാ​റ്റി ഉ​പ​യോ​ഗി​ച്ച യു​വാ​വ്​ പി​ടി​യി​ൽ

വെള്ളമുണ്ട: ഒരു വർഷം മുമ്പ് കോഴിക്കോടുനിന്ന് മോഷ്ടിച്ച ബൈക്ക് നമ്പർ മാറ്റി ഉപയോഗിച്ചുവരുകയായിരുന്ന യുവാവ് പൊലീസിെൻറ വാഹനപരിശോധനക്കിടെ പിടിയിലായി. നിരവിൽപുഴയിൽ വാടകക്ക് താമസിക്കുന്ന നാദാപുരം കരിങ്ങാട് സ്വദേശി അസ്കർ സലീമാണ് (35) വെള്ളമുണ്ട പൊലീസിെൻറ പിടിയിലായത്. 2016ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്ക് നമ്പർ മാറ്റി ഉപയോഗിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാഹനപരിശോധനക്കിടെയാണ് ബൈക്ക് മോഷണത്തിെൻറ ചുരുളഴിഞ്ഞത്. കെ.എൽ 41 ഇ 7441 നമ്പറിലുള്ള ബൈക്കാണ് അഷ്കർ മോഷ്ടിച്ചത്. പിന്നീട് വാഹനത്തിെൻറ നമ്പർ െക.എൽ 01 ആർ 107 എന്നു മാറ്റിയശേഷം ഉപയോഗിച്ചുവരുകയായിരുന്നു. പരിശോധനയിൽ ഇത് കാറിെൻറ നമ്പറാണെന്ന് കണ്ടെത്തിയതോടെയാണ് മോഷണത്തിെൻറ ചുരുളഴിഞ്ഞത്. വെള്ളമുണ്ട അഡീ. എസ്.െഎ അജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ വാഹനപരിശോധനക്കിടെയാണ് പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.