ആ​ദി​വാ​സി ഭ​വ​ന​നി​ർ​മാ​ണം: നി​ബ​ന്ധ​ന തെ​റ്റി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ –ക​ല​ക്ട​ർ

കൽപറ്റ: ജില്ലയിൽ ൈട്രബൽ സൊസൈറ്റികളെ ഉപയോഗിച്ച് ആദിവാസി വീടുകൾ നിർമിക്കുന്നതിനുള്ള ഈരുകൂട്ടത്തിെൻറ തീരുമാനത്തിനും നിബന്ധനകൾക്കുമെതിരായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ.ബി.എസ്. തിരുമേനി അറിയിച്ചു. ഗോത്രവീട് നിർമാണം ൈട്രബൽ സൊസൈറ്റികൾക്ക് കൊടുക്കാതെ കരാറുകാരെ ഏൽപിച്ചതായി ആരോപിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ൈട്രബൽ സൊസൈറ്റികൾ, ഭവനനിർമാണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വീടുകളുടെ നിർമാണം ൈട്രബൽ സൊസൈറ്റികളെ ഏൽപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വരൾച്ച രൂക്ഷമായ കാലാവസ്ഥയായതിനാൽ നിലവിലുള്ള വീടുകൾ പൊളിക്കരുതെന്നും ജലലഭ്യത ഉറപ്പുവരുത്തിയശേഷം മാത്രമേ ഭവനനിർമാണം തുടങ്ങാവൂ എന്നും നിർദേശിച്ചു. സബ് കലക്ടർ പ്രശാന്ത്കുമാർ, ദാരിദ്യ്രലഘൂകരണവിഭാഗം പ്രോജക്ട് മാനേജർ വിജയകുമാർ, ഐ.റ്റി.ഡി.പി ഓഫിസർ പി. വാണിദാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.