ആദിവാസി ബാലന്‍ ഷോക്കേറ്റ് മരിച്ച സംഭവം: വൈദ്യുതി ജീവനക്കാരെ തടഞ്ഞു

മാനന്തവാടി: വൈദ്യുതി ലൈന്‍ പൊട്ടിവീണ് ആദിവാസി ബാലന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ തടഞ്ഞുവെച്ചു. തിരുനെല്ലി വെള്ളച്ചാല്‍ കോളനിയിലെ നാരായണന്‍െറ മകന്‍ ശിവനെ (ഒമ്പത്) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിനു കാട്ടിക്കുളം സെക്ഷന്‍ അസി. എന്‍ജിനീയര്‍ എ.ഇ. രാജന്‍, സബ് എന്‍ജിനീയര്‍മാരായ ജിജീഷ്, വിജയകുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് സ്ഥലത്തത്തെിയ തഹസില്‍ദാര്‍ ഇ.പി. മേഴ്സിയും ഉയര്‍ന്ന വൈദ്യുതി ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ചുലക്ഷം രൂപ കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കാനും അടിയന്തര സഹായമായി 3000രവും പട്ടികവര്‍ഗ വകുപ്പിന്‍െറ 5000 രൂപയും നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.