മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ റിസോട്ട് ലോബികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സി.പി.എം നേതാക്കളുടെ നടപടിയില്‍ അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി ജീവനക്കാരെ മര്‍ദിക്കാന്‍ ശ്രമിച്ചതായുളള പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനായ റിസോട്ട് ഉടമയെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്ത് കാട്ടിക്കുളം എയ്ഡ് പോസ്റ്റില്‍ പാര്‍പ്പിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ എയ്ഡ് പോസ്റ്റില്‍ എത്തി പ്രതിയെ ബലമായി മോചിപ്പിച്ച് കൊണ്ടുപോയി. ഈ വിഷയത്തിലാണ് അണികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കുന്നത്. നേതാക്കളുടെ നടപടി ശരിയായില്ളെന്ന നിലപാടാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക്. മുമ്പും പാര്‍ട്ടി, റിസോട്ട് ലോബിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത് ശരിവെക്കുന്നതാണ് പുതിയ സംഭവമെന്നാണ് ഇവരുടെ വാദം. അതേസമയം, പാര്‍ട്ടി അനുഭാവിയെ അന്യായമായി കസ്റ്റഡിയിലെടുത്ത് ജയിലിടക്കാനുള്ള ശ്രമം തടയുക മാത്രമാണ് ചെയ്തതെന്നാണ് മറുപക്ഷത്തിന്‍െറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.