വിനോദ സഞ്ചാര സാധ്യത തേടി വളാഞ്ചേരി മണ്‍ചിറ

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ വളാഞ്ചേരി മണ്‍ചിറയുടെ ടൂറിസം സാധ്യത അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ളെന്ന് ആക്ഷേപം. വേനലിലും വറ്റാത്ത ചിറയും പരിസരങ്ങളും കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാണെങ്കിലും കാര്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വളാഞ്ചേരി പ്രദേശത്ത് പാമ്പ്ര എസ്റ്റേറ്റിനുള്ളിലാണ് രണ്ടേക്കറോളം വിസ്താരത്തില്‍ ചിറയുള്ളത്. 10 വര്‍ഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ചതാണ് ചിറ എന്നതാണിതിന്‍െറ പ്രത്യേകത. അതിനുശേഷം പഞ്ചായത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മീന്‍ വളര്‍ത്താന്‍ നടപടി എടുത്തിരുന്നെങ്കിലും പൂര്‍ണ വിജയമായില്ല. സംരക്ഷണമില്ലാത്തതാണ് പ്രശ്നമായത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചിറ നിര്‍മിക്കുമ്പോള്‍ ഉല്ലാസ ബോട്ട് സവാരിയും മറ്റും ലക്ഷ്യമാക്കിയിരുന്നു. ചിറക്ക് ചുറ്റും ഉദ്യാനവത്കരണം, കുട്ടികളുടെ പാര്‍ക്ക് എന്നിവയൊക്കെ നടപ്പാക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, നിര്‍മാണത്തിനുശേഷം ഒന്നുമുണ്ടായില്ല. പാമ്പ്ര തോട്ടം വനം വകുപ്പിന്‍േറതായതിനാലാണ് ടൂറിസം പദ്ധതി നടപ്പാക്കാന്‍ തടസ്സങ്ങളുണ്ടാകുന്നത്. വനം വകുപ്പിന്‍െറ സഹകരണത്തോടെയേ ചിറയുടെ മോടി കൂട്ടാന്‍ പറ്റൂ. പദ്ധതി വന്നാല്‍ പ്രദേശത്തെ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴിലില്ലാത്തതിന്‍െറ പേരില്‍ തോട്ടത്തിലെ തൊഴിലാളികളൊക്കെ സമരത്തിലാണ്. ചിറയോടനുബന്ധിച്ച് ടൂറിസം പദ്ധതി നടപ്പാക്കിയാല്‍ കുറച്ച് തൊഴിലാളികളെയെങ്കിലും ആ രീതിയില്‍ പുനരധിവസിപ്പിക്കാമെന്നും തൊഴിലാളികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.