കല്‍പറ്റ: അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്തെ ഭവനരഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നൂറുദിന കര്‍മ പരിപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയില്‍ എസ്റ്റേറ്റ് പാടികളില്‍ ജീവിക്കുന്നവരുടെ പുനരധിവാസത്തിനും പ്രത്യേക പദ്ധതിയാവിഷ്കരിക്കും. സ്ഥല ലഭ്യത കുറവായതിനാല്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച് കൂടുതല്‍ കുടുംബങ്ങളെ താമസിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായി 100 ഫ്ളാറ്റുകളുള്ള കെട്ടിട സമുച്ചയം നിര്‍മിക്കും. ഇവിടെ താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുമെങ്കിലും കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ല. പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പ്രഥമ പരിഗണന വയനാട് മെഡിക്കല്‍ കോളജിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് ഹരിതകേരളം പദ്ധതി നടപ്പാക്കും. മുമ്പുണ്ടായിരുന്ന തോടുകളും നീര്‍ച്ചാലുകളും പുന$സ്ഥാപിക്കാന്‍ വില്ളേജ് അടിസ്ഥാനത്തില്‍ മാപ്പിങ് നടത്തും. ടൂറിസം, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, കാര്‍ഷിക മേഖല എന്നിവയില്‍ വയനാടിന് സ്വയംപര്യാപ്തമാകാന്‍ സാധിക്കും. ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കും. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് കെ. അബ്ദുല്‍ റഷീദ്, എം.വി. മോഹന്‍ദാസ്, മികച്ച വനിതാ കര്‍ഷക ലക്ഷ്മി രാജന്‍, കര്‍ഷക തിലക് എം.എസ്. ഹര്‍ഷ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മിഷന്‍ നന്ദിനി ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി എന്നിവര്‍ കര്‍ഷകരെ ആദരിച്ചു. വയനാട് നേട്ടങ്ങളും പ്രത്യാശകളും എന്ന സെമിനാറില്‍ വെറ്ററിനറി സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസര്‍ ഡോ. സ്മിത, ഡോ. എന്‍.ഇ. സഫിയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി. വാണിദാസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എ. ദേവകി, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, കലക്ടര്‍ ബി.എസ്. തിരുമേനി, വാര്‍ഡ് കൗണ്‍സിലര്‍ കെ. അജിത, വേലായുധന്‍ കോട്ടത്തറ, വിജയന്‍ ചെറുകര, എം.പി. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, പി. റഷീദ് ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.