ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപ്പാത യാഥാര്‍ഥ്യമാക്കാന്‍ ജനകീയ സമിതി

മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി 5.63 കിലോമീറ്റര്‍ തുരങ്കപാത യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മേപ്പാടിയില്‍ വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഇതിന്‍െറ സര്‍വേ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 20 കോടി രൂപ വകയിരുത്തിയതോടെയാണ് പ്രോജക്ട് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായത്. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വരുന്ന തിരുവമ്പാടി-കല്‍പറ്റ നിയമസഭാ മണ്ഡലങ്ങളാണ് ഇതുമായി നേരിട്ടു ബന്ധപ്പെടുന്നത്. തിരുവമ്പാടി കേന്ദ്രമാക്കി ഇതിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആ കമ്മിറ്റിയെ സഹായിക്കാനായി ജനകീയ സമിതിക്ക് മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ രൂപംനല്‍കി. 101 അംഗ ജനറല്‍ കമ്മിറ്റിയും 31 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയുമാണ് രൂപവത്കരിച്ചത്. കെ.കെ. സഹദ് ചെയര്‍മാനും കെ. വിനോദ് കണ്‍വീനറുമാണ്. കണ്‍വെന്‍ഷന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.എ. മുഹമ്മദ്, ശകുന്തള ഷണ്‍മുഖന്‍, എം. വേലായുധന്‍, പി.കെ. മൂര്‍ത്തി, സുജയ വേണുഗോപാല്‍, പി. മുഹമ്മദലി, കുട്ടപ്പന്‍ നെടുമ്പാല, പി.ടി. അഗസ്റ്റിന്‍, അന്നക്കുട്ടി, കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. ജോസ് മാത്യു സ്വാഗതവും എ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.