സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ഏറ്റവും അനുയോജ്യമായ നീന്തല്‍ കുളമായ കടമാന്‍ ചിറയോടുള്ള അവഗണന അവസാനിക്കുന്നില്ല. രണ്ട് തവണ സംസ്ഥാനതല നീന്തല്‍ മത്സരം നടത്തിയ ചിറയാണ് അധികൃതരുടെ അനാസ്ഥയത്തെുടര്‍ന്ന് നശിക്കുന്നത്. ചിറയോട് ചേര്‍ന്ന് സാമൂഹിക വിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. പലരും മാലിന്യം തള്ളുന്നതും ചിറയുടെ പരിസരത്താണ്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ചിറയോട് ചേര്‍ന്ന് ഡ്രസിങ് റൂം, ടോയ്ലറ്റ്, ഓഫിസ് എന്നിവ നിര്‍മിച്ചു. 15.5 ലക്ഷം രൂപ മുടക്കിയാണ് എട്ട് വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പംതന്നെ സ്പോര്‍ട്സ് കൗണ്‍സിലും 15 ലക്ഷം രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. എന്നാല്‍, ഈ ഫണ്ട് ലഭ്യമായില്ല. ചുറ്റുമതില്‍ നിര്‍മാണം, ടൈല്‍സ് പതിക്കല്‍ തുടങ്ങിയ പല പണികളും ഇതോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നു. ഇവിടെനിന്ന് പരിശീലനം നേടിയ നിരവധി ആളുകള്‍ സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ജേതാക്കളായിട്ടുണ്ട്. ഒരുകാലത്ത് സംസ്ഥാന വാട്ടര്‍പോളോ ടീമിലെ ഭൂരിഭാഗം ആളുകളും ഇവിടെനിന്ന് പരിശീലനം നേടിയവരാണ്. 60 മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമാണ് ചിറക്കുള്ളത്. 10 വര്‍ഷം മുമ്പാണ് ചിറ വറ്റിച്ച് ശുചീകരിച്ചത്. എത്രയും പെട്ടെന്ന് ചിറ വറ്റിച്ച് ശുചീകരിച്ച് ടൈല്‍ പതിച്ച് സ്വിമ്മിങ്പൂള്‍ സംവിധാനം നടപ്പാക്കണമെന്നാണ് ഇവിടെ പരിശീലനം നടത്തുവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.