30 ലക്ഷം മുടക്കി; പാര്‍വണയുടെ ചികിത്സക്ക് ഇനിയും വേണം 25 ലക്ഷം

സുല്‍ത്താന്‍ ബത്തേരി: ഇതിനകം 30 ലക്ഷം മുടക്കി. ചൂരിമല ഓടനാട്ട് സുബീഷിന്‍െറ മകള്‍ പാര്‍വണയുടെ ചികിത്സക്ക് ഇനിയും 25 ലക്ഷം രൂപകൂടി വേണം. മൂന്നു വര്‍ഷം മുമ്പ് കുട്ടിക്ക് ഹൃദയശസ്ത്രക്രിയ നടത്തുകയും തുടര്‍ചികിത്സ നടത്തിവരുകയും ചെയ്യുമ്പോഴാണ് വൃക്ക തകരാറിലായത്. പിന്നീട് കുട്ടിയുടെ മുത്തശ്ശിയുടെ വൃക്ക മാറ്റിവെച്ച് ചികിത്സ നടത്തിവരുകയായിരുന്നു. ഇതിനെല്ലാമായി 30 ലക്ഷം രൂപയും ചെലവായി. ഇതിനിടെ, വീണ്ടും വൃക്ക തകരാറിലായി. വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ. വൃക്ക മാറ്റിവെക്കുന്നതിന് ഇനിയും 25 ലക്ഷം രൂപ ആവശ്യമാണ്. ചികിത്സക്കായി ഭീമമായ തുക മുടക്കിയ കൂലിപ്പണിക്കാരനായ സുബീഷിന് 25 ലക്ഷം രൂപ വീണ്ടും കണ്ടത്തെുകയെന്നത് സാധിക്കാത്ത കാര്യമാണ്. മീനങ്ങാടി വിവേകാനന്ദ വിദ്യാമന്ദിറില്‍ മൂന്നാം ക്ളാസിലാണ് പാര്‍വണ പഠിക്കുന്നത്. ബംഗളൂരു സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ. ഇതിനിടെ, സുബീഷിന്‍െറ മാതാവിനും അസുഖം ബാധിച്ചു. സുബീഷിനെ സഹായിക്കുന്നതിന് ചൂരിമല പ്രദേശത്ത് 101 അംഗ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ബത്തേരി യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 507702010023393. ഐ.എഫ്.സി കോഡ്: UB/No 550779. ശോഭന ജനാര്‍ദനന്‍, ടി.പി. ഷാജി, അരവിന്ദന്‍ മാങ്ങാട്, ഷാഹുല്‍ ഹമീദ്, എ.വി. വര്‍ക്കി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.