ബത്തേരി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൂറുമാറ്റം; കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്‍റിനെ വിസ്തരിക്കും

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യയെ വിസ്തരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. വിപ്പ് ലംഘിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയനാണ് പരാതി നല്‍കിയത്. പരാതി നിലനില്‍ക്കുന്നതല്ല എന്ന ടി.എല്‍. സാബുവിന്‍െറ വാദം തള്ളിയാണ് കമീഷന്‍ ജില്ലാ പ്രസിഡന്‍റിനെയും മറ്റും വിസ്തരിക്കാന്‍ ഉത്തരവിട്ടത്. ബത്തേരി മുനിസിപ്പാലിറ്റിയില്‍ 35 ഡിവിഷനില്‍ 17 സീറ്റ് യു.ഡി.എഫും 17 സീറ്റ് എല്‍.ഡി.എഫും ഒരു സീറ്റ് ബി.ജെ.പിയുമാണ് ജയിച്ചത്. ഇതത്തേുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തി. ബി.ജെ.പി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച ടി.എല്‍. സാബു എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും എല്‍.ഡി.എഫ് അധികാരത്തില്‍ വരുകയും ചെയ്തു. യു.ഡി.എഫ് വിപ്പ് ലംഘിച്ചെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. യു.ഡി.എഫിന്‍െറ വിപ്പ് തനിക്ക് ബാധകമല്ളെന്നും പാര്‍ട്ടിയുടെ വിപ്പാണ് ബാധകമെന്നും എല്‍.ഡി.എഫിന് വോട്ടു ചെയ്യാനാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചതെന്നുമാണ് ടി.എല്‍. സാബുവിന്‍െറ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.