സിവില്‍ സര്‍വിസ് കായികമേളക്ക് തുടക്കം

കല്‍പറ്റ: വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രമായി നടത്തപ്പെടുന്ന ജില്ലാതല സിവില്‍ സര്‍വിസ് കായികമേള ആരംഭിച്ചു. കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് മേള ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എസ്. ബാബു അധ്യക്ഷത ഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ് സതീഷ്കുമാര്‍, ലൂക്കാ ഫ്രാന്‍സിസ്, ജി.എസ്. ബൈജു എന്നിവര്‍ സംസാരിച്ചു. വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നായി 150ല്‍പരം പേര്‍ പങ്കെടുത്തു. മൂന്നിന് രാവിലെ 10 മണി മുതല്‍ കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വോളിബാള്‍, അത്ലറ്റിക്സ്, ബാസ്കറ്റ്ബാള്‍, ചെസ്, ടേബിള്‍ ടെന്നീസ് മത്സരങ്ങളും മാനന്തവാടി ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാറ്റ്മിന്‍റണ്‍ മത്സരങ്ങളും ബത്തേരി കടമാന്‍ ചിറയില്‍ നീന്തല്‍ മത്സരങ്ങളും നടത്തും. ഒക്ടോബര്‍ നാലുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മേളയില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.