മാനന്തവാടി: മുന്‍ സര്‍ക്കാറിന്‍െറ അവസാന കാലത്ത് ഉദ്യോഗസ്ഥരെ ആത്മഹത്യ ഭീഷണി മുഴക്കി മുള്‍മുനയില്‍ നിര്‍ത്തി പട്ടയത്തിനായി സമരം ചെയ്ത മക്കിമലയിലെ കൈവശ കര്‍ഷകര്‍ ഇതേ ആവശ്യമുന്നയിച്ച് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ പട്ടയം നല്‍കാനുള്ള നടപടികളുടെ ഭാഗമായി സര്‍വേകള്‍ നടന്നിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ മരണംവരെ നിരാഹാരം ഇരിക്കാന്‍ സമര സമിതി തീരുമാനിച്ചിരിക്കുന്നത്. റിസര്‍വേ 68/1 ബി, 90/1 സര്‍വേ നമ്പറുകളിലായി 70ഓളം കൈവശ കര്‍ഷകരാണ് രണ്ട് പതിറ്റാണ്ടായി താമസിച്ചുവരുന്നത്. ഇതില്‍ 35 കുടുംബങ്ങളെ മാത്രമാണ് പട്ടയത്തിന് അര്‍ഹരെന്ന് കണ്ടത്തെിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ സ്വകാര്യ എസ്റ്റേറ്റ് കൈയേറിയാണ് കൈവശം വെച്ചുവരുന്നത്. ഇവരുടെ പ്രശ്നം കോടതി മുഖേന മാത്രമാണ് പരിഹരിക്കാനാവുക. സമരത്തിന് മുന്നോടിയായി നിലവിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് സമരസമിതി നേതാക്കളായ മേഴ്സി വര്‍ക്കി, പി.ജെ. ടോമി, ബിജു റാട്ടക്കൊല്ലി, വാവച്ചന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.