പെരിക്കല്ലൂര്‍ പാടശേഖരം വരളുന്നു

പുല്‍പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ വെള്ളം ലഭ്യമല്ലാതായതോടെ കര്‍ഷകര്‍ വിഷമവൃത്തത്തില്‍. ചെറുകിട ജലസേചന വിഭാഗത്തിന്‍െറ നിസ്സംഗതയാണ് കാരണം. പൊതുവെ വേനല്‍ രൂക്ഷമായി ബാധിക്കുകയും മണ്ണ് വിണ്ടുകീറുകയും ചെയ്യുന്ന പ്രദേശമായിട്ടുകൂടി കബനി നദിയിലെ വെള്ളം കണക്കാക്കിയാണ് 100 ഏക്കറുള്ള പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. ഇത്തവണ 80 ഏക്കറോളം വയലിലാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. മുമ്പ് കബനിയില്‍നിന്ന് കനാലിലൂടെ വെള്ളമത്തെിച്ചായിരുന്നു കൃഷി. കബനിക്കരയില്‍ ചെറുകിട ജലസേചനവകുപ്പ് ഇതിനായി മൂന്ന് മോട്ടോറും സ്ഥാപിച്ചിരുന്നു. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ത്രീഫേസ് വൈദ്യുതി കണക്ഷനും ലഭ്യമാക്കി. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് ഇതില്‍ രണ്ട് മോട്ടോറുകള്‍ കേടായി. കേടായ മോട്ടോറുകള്‍ നന്നാക്കാന്‍ ചെറുകിട ജലസേചനവകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പകരം ശേഷിക്കുന്ന ഒരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുകയായിരുന്നു. എന്നാലിപ്പോള്‍ മൂന്നാമത്തെ മോട്ടോറും പ്രവര്‍ത്തനം നിലക്കുന്നതിന്‍െറ ലക്ഷണങ്ങള്‍ പ്രകടമാക്കിത്തുടങ്ങി. ഇത്തവണ ഇവിടെ കൃഷിയിറക്കിയ നെല്‍ച്ചെടികള്‍ക്ക് അടിക്കണ പൊട്ടിത്തുടങ്ങി. ആവശ്യത്തിന് ജലമത്തെിക്കാന്‍ ശേഷിയില്ലാതെ ഏകമോട്ടോറും കിതക്കുകയാണ്. നാല് മണിക്കൂറെങ്കിലും പമ്പുചെയ്താല്‍ മാത്രമേ ഇപ്പോള്‍ കൃഷിയിറക്കിയ നെല്‍വയലുകളില്‍ അത്യാവശ്യത്തിന് വെള്ളമത്തെിക്കാന്‍ കഴിയൂ. എന്നാല്‍, രണ്ട് മണിക്കൂറാവുമ്പോള്‍ തന്നെ മോട്ടോര്‍ ചൂടേറി പുകയുന്നു. ഇതോടെ പമ്പിങ്ങും നിലക്കുകയാണ് പതിവ്. പല ദിവസങ്ങളിലും പമ്പിങ് നടക്കാതായപ്പോള്‍ നെല്‍ച്ചെടികള്‍ വെള്ളമില്ലാതെ കരിഞ്ഞുതുടങ്ങി. കര്‍ഷകര്‍ പരാതിയുമായി ചെറുകിട ജലസേചനാ വിഭാഗം ഓഫിസില്‍ പലതവണ എത്തിയെങ്കിലും സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാവുന്ന മുറക്കേ മോട്ടോര്‍ നന്നാക്കാന്‍ കഴിയൂവെന്നായിരുന്നു മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.